കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെ ശീതീകരണ സംവി ധാനം തകരാറിലായതിനാല്‍ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനാണ് മൂന്നര മണിക്കൂര്‍ വൈകിയത്. മൃതദേഹം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആവശ്യമായ പൊലീസിന്റെ കത്ത് ലഭിക്കാന്‍ വൈകിയതും, വൈകി ലഭി ച്ച കത്തില്‍ ആവശ്യമായ രേഖകളും വിവരങ്ങളും ഇല്ലെന്ന പേരില്‍ ഡോക്ടര്‍മാര്‍ തിരി ച്ചു നല്‍കിയതുമാണ് മൃതദേഹം മാറ്റാന്‍ മണിക്കൂറുകള്‍ വൈകിയതിന് കാരണം.

സംഭവത്തെ കുറിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ പറയുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടര യോടെയാണ് എലപ്പാറ ദിവ്യാഭവനില്‍ രവിയെ(45) വിഷം ഉള്ളില്‍ ചെന്ന് മരിച്ച നില യില്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. രവിയുടെ അമ്മയും, രവി യുടെ മകനും അയല്‍വാസികളായ രണ്ടുപേരും മാത്രമാണ് ആംബുലന്‍സില്‍ ഒപ്പമുണ്ടാ യിരുന്നത്.അത്യാസന്ന നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടു വരുന്ന വഴിയാണ് രവി മരിച്ചത്. ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസര്‍ തകരാറിലാണെന്നും ,പോസ്റ്റ്‌മോര്‍ട്ടം നട ത്തുന്നതുന്നതിന് മുന്നോടിയായി ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാകും വരെ മൃതദേഹം മോര്‍ച്ചറി സംവിധാനമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

മൃതദേഹം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കണ മെങ്കില്‍ പൊലീസ് അനുമതി നല്‍കികൊണ്ടുള്ള രേഖ ആശുപത്രിയില്‍ ഹാജരാക്കണമെ ന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതനുസരിച്ച് ഇവര്‍ അടു ത്തു ള്ള പൊന്‍കുന്നം പൊലീസ് സ്റ്റേഷനില്‍ എത്തി. എന്നാല്‍ സംഭവം നടന്നത് പീരുമേട് സ്റ്റേ ഷന്‍ പരിധിയിലാണെന്നും അതിനാല്‍ പീരുമേട് സ്റ്റേഷനില്‍ നിന്നുള്ള കത്താണ് വേണ്ടതെ ന്നും പൊന്‍കുന്നം പൊലീസ് അറിയിച്ചു.തുടര്‍ന്ന് പീരുമേട് പൊലീസുമായി ഫോണില്‍ ബന്ധപ്പെട്ട് കത്ത് ഇ-മെയിലില്‍ പൊന്‍കുന്നം സ്റ്റേഷനിലേക്ക് അയച്ചു. ഇമെയിലിലൂടെ ലഭിച്ച കത്തിന്റെ പകര്‍പ്പുമായി ആശുപത്രിയിലെത്തിയപ്പോള്‍ കത്തില്‍ സീലോ, പൊ ലീസ് ഉദ്യോഗസ്ഥരുടെ ഒപ്പോ ഇല്ലെന്നും ,അതിനാല്‍ ഒപ്പും സീലുമുള്ള കത്ത് കൊണ്ടുവര ണമെന്നും ഡ്യൂട്ടി ഡോക്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കത്തില്‍ രണ്ട് സ്റ്റേഷനിലെയും എസ്‌ഐ മാരുടെ ഫോണ്‍ നമ്പരുണ്ടെന്നും അതി ല്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും ബന്ധുക്കള്‍ അറിയിച്ചെങ്കിലും ഡോക്ടര്‍മാര്‍ അതിനു തയ്യാ റായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ വീണ്ടും പൊന്‍കുന്നം സ്റ്റേഷനിലെ ത്തി ആവശ്യമായ രേഖകള്‍ ചേര്‍ത്ത് കൊണ്ടു വന്നപ്പോഴേയ്ക്ക് സമയം ആറുമണി കഴി ഞ്ഞു . പിന്നീടാണ് മൃതദേഹം 26-ാം മേരിക്വീന്‍സ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

എന്നാല്‍ അസ്വാഭാവിക മരണം സംഭവിച്ച് കൊണ്ടുവരുന്ന മൃതദേഹം മറ്റെവിടേക്കെങ്കി ലും മാറ്റണമെങ്കില്‍ പൊലീസിന്റെ അനുമതി വേണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയി ച്ചു. ഇതനുസരിച്ച് ഇവര്‍ കൊണ്ടുവന്നത് വാട്‌സ് ആപ്പിലോ, ഇമെയിലിലോ ലഭിച്ച ക ത്തിന്റെ പകര്‍പ്പാണെന്നും അതില്‍ പൊലീസ് സ്റ്റേഷന്റെ പേരോ, ഏത് തസ്തികിയിലു ള്ള ഉദ്യോഗസ്ഥര്‍ നല്‍കിയ കത്താണെന്നോ സൂചിപ്പിച്ചിട്ടില്ലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.