കൂവപ്പള്ളി: സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന മെംബര്‍ റിലീഫ് ഫണ്ട് പദ്ധ തി പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുള്ള കൂവപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കി ന്റെ ഓഹരി ഉടമകള്‍ ഓഗസ്റ്റ് 14-ന് മുമ്പ് നിര്‍ദിഷ്ട ഫാറത്തില്‍ മതിയായ രേഖകള്‍ സ  ഹിതം ബാങ്കില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.

കാന്‍സര്‍, വൃക്ക രോഗികള്‍, ഗുരുതര ഹൃദയ, കരള്‍ രോഗം ബാധിച്ചവര്‍, അപകടത്തി ല്‍പ്പെട്ട് ശയ്യാവലംബരായവര്‍, മാതാപിതാക്കള്‍ എടുത്ത വാ യ്പയ്ക്ക് ബാധ്യതപ്പെട്ട കു ട്ടികള്‍, പ്രകൃതിക്ഷോഭത്തില്‍ വലിയ നാശം സംഭവിച്ചവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പ്പെട്ട 3 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് ഈ പദ്ധതി പ്രകാരം പ രമാവധി 50,000 രൂപ വരെ ആനുകൂല്യം ലഭിക്കുക. വിശദ വിവരങ്ങളും അപേക്ഷ യു ടെ മാതൃകയും ബാങ്ക് ഹെഡ് ഓഫീസില്‍ നിന്നു ലഭിക്കുന്നതാണെന്നും സംസ്ഥാന സഹക രണ വകുപ്പ് അനുവദിക്കുന്ന മുറയ്ക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളുവെന്നും പ്രസിഡന്റ് അറിയിച്ചു.