സമാധാന അന്തരീഷം നിലനിര്‍ത്താന്‍ കോട്ടയത്തു നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരു മാനം.യോഗതീരുമാനങ്ങള്‍ താഴെ തട്ടില്‍ നടപ്പിലാക്കുവാനും ധാരണ.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലെ തീരുമാന പ്രകാരമാണ് കോട്ടയം ജില്ലയില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നത്.തിരുവന്തപുരത്ത് രാവിലെയും കോട്ട യത്ത് ഉച്ചകഴിഞ്ഞുമായിരുന്നു യോഗം.ഇരു യോഗങ്ങളിലും സി.പി.എം,ബി.ജെ. പി ,ആര്.എസ്.എസ് സംഘടനകളുടെ ജില്ല നേതാക്കള്‍ പങ്കെടുത്തു.

യോഗ തീരുമാന പ്ര കാരം സമാധാന അന്തരീഷം നിലനിര്‍ത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വി.എന്‍.വാസവനും, ബി.ജെ. പി.ജില്ല പ്രസിഡന്റ് എന്‍.ഹരിയും അറിയിച്ചു.
