മുണ്ടക്കയം പുത്തന്‍ പുരയ്ക്കല്‍ മുഹമ്മദ് ബഷീറിന്റെ ഭാര്യ സഫിയയാണ് ബന്ധു വീടുകളില്‍ ഓരോദിവസം മാറി മാറി അന്തിയുറങ്ങി ജീവിതം തള്ളി നീക്കുന്നത്.
സമാന്തരപാത വന്നപ്പോള്‍ കിടപ്പാടം പോയി. അവകാശ തര്‍ക്കത്തില്‍ നഷ്ടപരിഹാര വും കിട്ടിയില്ല. സര്‍ക്കാര്‍ നല്‍കിയ പട്ടയ ഭൂമി റിസോര്‍ട്ട് ഉടമ കൈയ്യേറുകയും ചെ യ്തു.തലചായ്ക്കാന്‍ ഇടമില്ലാതെ അറുപത്തിമൂന്നുകാരി നെട്ടോട്ടമോടുന്നു.

മുണ്ടക്കയം പുത്തന്‍ പുരയ്ക്കല്‍ മുഹമ്മദ് ബഷീറിന്റെ ഭാര്യ സഫിയയാണ് ബന്ധു വീടുകളില്‍ ഓരോദിവസം മാറി മാറി അന്തിയുറങ്ങി ജീവിതം തള്ളി നീക്കുന്നത്. സര്‍ ക്കാര്‍ നല്‍കിയ ഭൂമി സ്വകാര്യ വ്യക്തി കൈയ്യേറിയെന്ന പരാതിയുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയതല്ലാതെ പ്രയോജനമുണ്ടായില്ല. 
1977ലെ മിച്ചഭൂമി വിതരണത്തില്‍ സഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് ബഷീറിന് ഒരേ ക്കര്‍ ഭൂമി വാഗമണ്ണില്‍ ലഭിച്ചിരുന്നു.കാടുവളര്‍ന്നതിനാലും വിജന പ്രദേശമായതിനാ ലും ഇവിടെ വീട്‌ െവയ്ക്കാന്‍ ആരും തയ്യാറായില്ല. വേലികെട്ടി തിരിച്ചതല്ലാതെ കൃ ഷിയും നടത്തിയില്ല. വീട് വയ്ക്കാനായി മുഹമ്മദ് ബഷീറും മറ്റുള്ളവരും സ്ഥലത്തെ ത്തിയപ്പോള്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് കൂറ്റന്‍ കെട്ടിടം ഉയരുന്നതാണ് കണ്ടത്. അന്വേഷണത്തില്‍ ഈരാറ്റുപേട്ട സ്വദേശിയുടെ റിസോര്‍ട്ടാണെന്ന് അറിയാന്‍ കഴിഞ്ഞു. 
റവന്യൂ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടറേയും വകുപ്പുമന്ത്രിയേയും ബന്ധപ്പൈട്ടങ്കി ലും റിസോര്‍ട്ട് ഉടമയ്ക്ക് അനുകൂലമായിരുന്നു നടപടി. ഇതിനിടയില്‍ മുഹമ്മദ് ബ ഷീര്‍ മരിച്ചു.സമാന്തരപാതയുടെ നിര്‍മാണത്തിനായി വീടിരിക്കുന്ന സ്ഥലം വിട്ടുനല്‍ കണമെന്ന് അധികൃര്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരമായി സര്‍ക്കാര്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെങ്കിലും ഈ തുകകൊണ്ട് സ്ഥലം വാങ്ങി വീടു
ടുവെയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ കോടതിയെ സമീപിച്ചു.

ഇതിനിടയില്‍ മൂത്തമകന്റെ മരണത്താല്‍ നഷ്ടപരിഹാരത്തുക തര്‍ക്കത്തിലായി. ഉ ണ്ടായിരുന്ന വീട് സര്‍ക്കാര്‍ എടുത്തതോടെ സഫിയ വീട് വിട്ടിറങ്ങി. ബന്ധുവീടുകളില്‍ ഓരോദിവസം മാറി താമസിച്ചുവരികയാണ് ഇവര്‍..