പാലായിലെ കായിക മാമാങ്കം കൊടിയിറങ്ങുമ്പോള്‍ കാഞ്ഞിരപ്പ ള്ളിക്കാര്‍ക്കും അഭിമാനിക്കാം. അറുപത്തിയൊന്നാമത് സംസ്ഥാന കായിക മേള അരങ്ങൊഴിയുമ്പോള്‍ ശബ്ദവും വെളിച്ചവും പന്തലമ ടക്കവുമുള്ള സൗകര്യമൊരുക്കി മേളയെ പരാതികളില്ലാതെ ഉജ്ജല മാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും ഇവരായിരുന്നു. കാഞ്ഞിര പ്പള്ളി സംഗീത സൗണ്ട്‌സ് ആന്‍ഡ് ഓഡിയോ റിക്കാര്‍ഡിംങ് ഉടമ സിനാജ് കെബീറും അഞ്ചിലിപ്പ ആര്‍.എസ്.എ ഡെക്കറേഷന്‍ ആ ന്‍ഡ് ഇവന്റസ് ഉടമ സിറാജ് ആര്‍.എസ്.എയുമാണ് കായിക കേര ളത്തിന്റെ പുതു പ്രതീക്ഷകളായ കൗമാരക്കാര്‍ക്ക് പിന്തുണയുമാ യി കളം നിറഞ്ഞത്. 
പാലായിലെ കായികത മേളയുടെ പ്രത്യേകതയും പരാതികളില്ലാ ത്ത സൗകര്യങ്ങളും ശബ്ദവുമായിരുന്നു. മേളയുടെ അവസാന ദി വസമായിരുന്ന തിങ്കളാഴ്ച സംഗീതാ സൗണ്ട്‌സ് ഉടമ സിനാജ് കെബീറിനെയും ആര്‍.എസ്.എ ഡെക്കറേഷന്‍ ആന്‍ഡ് ഇവന്റസ് ഉടമ സിറാജ് ആര്‍.എസ്.എയും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ഫാറൂഖ് അംഗീകാരപത്രം നല്‍കി ആദരിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നടന്ന ജില്ലാ കലോത്സവത്തിനും സൗണ്ടും പന്തലമൊരുക്കിയത് ഇവര്‍ തന്നെയായിരുന്നു. 
വര്‍ഷങ്ങള്‍ക്ക് ശേഷം കോട്ടയത്ത് വിരുന്നെത്തിയ കായിക മാമങ്ക ത്തെ മനോഹരമാക്കുന്നതില്‍ വഹിച്ച പങ്കും ചെറുതല്ല. നിരവധി തിരഞ്ഞെടുപ്പുകളില്‍ പാരഡി ഗാനങ്ങള്‍ ഒരുക്കി നല്‍കിയിട്ടുള്ള സിനാജ് കാഞ്ഞിരപ്പള്ളി ഫെസ്റ്റ് അടക്കമുള്ള നിരവധി പരിപാടി കള്‍ക്ക് ശബ്ദവും വെളിച്ചവും നല്‍കി മനോഹരമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന സി.ബി.എസ്.ഇ സംസ്ഥാ ന കായികോത്സവത്തിനും ഈ മികവിന്റെ പേരില്‍ ഇവര്‍ തന്നെ യാണ് ശബ്ദവും വെളിച്ചവും പന്തലുമൊരുക്കുന്നത്. 

നിരവധി കായിക പ്രേമികളുടെ പ്രേത്സാഹനം കൊണ്ട് കായിക മേള വ്യത്യസ്തമായിരുന്നു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം കിരീടം നേടി. 252 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തെത്തി.