കാഞ്ഞിരപ്പള്ളി: മൃഗസംരക്ഷണ വകുപ്പിന്റെ താലൂക്കുതല സംരം ഭകത്വ വികസന പ രിപാടി ഡോ. എൻ. ജയരാജ് എംഎൽഎ ഉ ദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തു ങ്കൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, ഡോ . സാനമ്മ ജോൺ, ഡോ. ജെ. ഹരിഹരൻ, ഡോ. കെ.എം. ദിലീപ് എന്നിവർ പ്ര സംഗിച്ചു.

മൃഗസംരക്ഷണ മേഖലയിലേക്കു സംരംഭകരെ ആകർഷിക്കുന്നതി നും നിലവിൽ മുതൽ മുടക്കിയിരിക്കുന്നവരെ ശാക്തീകരിക്കുന്ന തിനും വേണ്ടിയാണു പരിപാടി സംഘടിപ്പി ച്ചത്. മൃഗസംരക്ഷണ സംരംഭക സാധ്യതകൾ, മാലിന്യ സംസ്കരണം, ആടുവളർത്തൽ സംരംഭങ്ങൾ, മൃഗസംരക്ഷണ മേഖലയിലെ ബാങ്കിങ് സൗകര്യങ്ങൾ എന്നീ വിഷയങ്ങ ളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷക അവാർഡ് നേടിയ സോജൻ ജോർജ് ആടുവളർത്തലിനെ കുറിച്ചു വിശദീകരിച്ചു.