metro-2കാഞ്ഞിപ്പള്ളി:സബ് ഇന്‍സ്‌പെക്ടര്‍ ഷിന്റോ.പി.കുര്യന് സ്ഥലം മാറ്റം. കോട്ടയം കണ്‍ട്രോള്‍ റൂം എസ്‌ഐ ആയി നിയമിതനായ ഷിന്റോയുടെ സ്ഥാനത്ത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ എസ് ഐ ആയി എ.എസ്.അന്‍സില്‍ ചുമതലയേറ്റു. 2015 ബാച്ചുകാരനായ അന്‍സില്‍ ആറ്റിങ്ങല്‍ ചവറ എന്നിവിടങ്ങളിലെ പ്രൊബേഷനു ശേഷം കോട്ടയം കണ്‍ട്രോള്‍ റൂമില്‍ സേ വനം ചെയ്യുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളിയിലേക്ക് നിയമിച്ചത്. കോട്ടയം ചെങ്ങളം സ്വദേശിയാണ്.   6262si-copy
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് അസോസിയേഷന്‍ (സിഐടിയു) നേതാക്കളുടെ ആവശ്യത്തിന് വഴങ്ങാത്തതിന്റെ പേരിലാണ് എസ്.ഐ ഷിന്റോ .പി.കുര്യനെ സ്ഥലം മാറ്റിയതത്രേ..പൊലീസ് സ്‌റ്റേഷനിലെത്തിയ നേതാക്കളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്നാണ് എസ്.ഐ ഷിന്റോ.പി. കുര്യന് സ്ഥലം മാറ്റമുണ്ടായത്.shinto-1-main
ട്രേഡ് യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രിക്കു പരാതിനല്‍കിയിരുന്നു. കൊല്ലം തേനി ദേശീയ പാതയില്‍ 26–ാം മൈലില്‍ കോട്ടയം ഡിപ്പോയിലെ കെഎസ് ആര്‍ടിസി ബസും, സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് വേണ്ടി ശുപാര്‍ശയുമായാണ് നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് പറയുന്നു.accident-11 accident
25 പേര്‍ക്ക് പരുക്കേറ്റ അപകടം ഉണ്ടായ ഉടന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസില്‍ നിന്നിറങ്ങി ഓടി കടന്നുകളഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ് കോട്ടയം മുതലേ അമിത വേഗത്തിലായിരുന്നുവെന്ന് സ്ത്രികളടക്കമുള്ള യാത്രക്കാര്‍ സ്ഥലത്തെത്തിയ പോലീസിനോട് പരാതി പറഞ്ഞിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. labaccident-0തുടര്‍ന്ന് സ്റ്റേഷിനെലെത്തിയ നേതാക്കളോട് ഡ്രൈവറെയും , അയാളുടെ ലൈസന്‍സും ഹാജരാക്കണമെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്നതാണ് നേതാക്കളും എസ്‌ഐയുമായുള്ള അഭിപ്രായ ഭിന്നതയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിഎംപ്‌ളോയീസ് അസോസിയേഷന്‍ (സിഐടിയു) വിന്റെ ലെറ്റര്‍പാഡില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തങ്ങളെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടുവെന്ന് നേതാക്കള്‍ ആരോപിച്ചു. പരാതി നല്‍കി രണ്ടു ദിവസത്തിനകം എസ്‌ഐ യെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി.

ഭരണ കക്ഷിയുടെ ജില്ലാ നേതാവും, എല്‍ഡിഎഫിന്റെ സംസ്ഥാന നേതാവും ഇടപെട്ടാണ് എസ്‌ഐ ഷിന്റോയെ സ്ഥലം മാറ്റിയതെന്നാണ് സൂചന. ഭരണ കക്ഷിയുടെ പ്രാദേശിക ഘടകങ്ങള്‍ക്ക് ഷിന്റോ കാഞ്ഞിരപ്പള്ളി എസ്‌ഐ ആയി തുടരനായിരുന്നു താല്‍പ്പര്യം. ഇത് ജില്ലാ നേതൃത്വത്തോട് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ സ്ഥലം മാറ്റമായതിനാല്‍ ഉത്തരവ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞില്ല.

മാത്രവുമല്ല കൈക്കൂലി വാങ്ങാത്ത കര്‍ക്കശക്കാരനായ എസ്‌ഐയെ സ്ഥലം മാറ്റണമെന്ന് പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ആഗ്രഹിച്ചിരുന്നു. കൂടാതെ കാഞ്ഞിരപ്പള്ളിയിലെ ബിസിനസുകാരനും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവുമായ വ്യക്തിയുമായി പൊലീസിലെ ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായുള്ള ബന്ധവും എസ്‌ഐ യ്‌ക്കെതിരായി. accident-4 shintoകഴിഞ്ഞ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ഈ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ എസ്‌ഐ അറസ്റ്റ് ചെയ്യുകയും, ഇയാള്‍ റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ ജോലി ചെയ്യവേ ഉണ്ടായിരുന്ന അടുപ്പമാണ് കോണ്‍ഗ്രസ് നേതാവുമായുള്ളത്.

ചുരുങ്ങിയ കാലം കൊണ്ട് കാഞ്ഞിരപ്പള്ളി മേഖലയിലെ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്ത എസ്.ഐ ഷിന്റോ പി കുര്യന്‍ ജനങ്ങള്‍ക്ക് സ്വീകാര്യനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. നിര്‍ണ്ണായകമായ പല കേസുകളിലും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് കഴിവു തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഈ ഉദ്യോഗസ്ഥന്‍.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, മികച്ച പോലീസ് ഉദ്യോഗസ്ഥനെന്ന് പേരെടുത്ത എസ്.ഐയ്ക്ക് ആഭ്യന്തര വകുപ്പ് പിന്തുണ നല്‍കിയിരുന്നു. മുമ്പ് പല അവിശുദ്ധ സമ്മര്‍ദ്ദങ്ങളിലൂടെ എസ്‌ഐ യെ സ്ഥലം മാറ്റാന്‍ ശ്രമിച്ചപ്പോഴൊക്കെ മേഖലയിലെ ഒരു പ്രമുഖ മത നേതാവും, ഭരണ കക്ഷിയുടെ പ്രാദേശിക നേതാക്കളും ഇടപെട്ടാണ് ഷിന്റോയെ കാഞ്ഞിരപ്പള്ളിയില്‍ നിലനിര്‍ത്തിയത്.

നിസാര കാര്യത്തിന് എസ്.ഐയെ സ്ഥലം മാറ്റി പോലീസിന് രാഷ്ട്രീയവിധേയത്വം ഉണ്ടാകണമെന്ന സന്ദേശം നല്‍കിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ് ഈ സംഭവത്തിലൂടെ. പോലീസിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകരെ അനുവദിക്കില്ലെന്നും, പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെയാണ് ഈ നടപടി.lab siva-3