കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  എ.കെ.ജെ.എം. ഫെ സ്റ്റിനോടനുബന്ധിച്ച് നടത്തിയ ശാസ്‌ത്രോത്സവം സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് ഇടശ്ശേരി എസ്.ജെ. ഉദ്ഘാടനം ചെയ്തു.എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്. എസ്. എന്നീ വിഭാഗങ്ങളിലായി 250 ലധികം കുട്ടികള്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ സ്വ ന്തമായി രൂപപ്പെടുത്തിയ വിവിധ മോഡലുകള്‍, പാഴ്‌വസ്തുക്കളില്‍ നിന്നുള്ള കൗതു ക വസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, ഹൗഡ്രോളിക് ജെ.സി.ബി., ജലശുദ്ധീകരണ ശാല, ഗണിത ശാസ്ത്ര പ്രദര്‍ശനം, കളിമണ്‍ രൂപങ്ങള്‍, വെജിറ്റബിള്‍ കാര്‍വിങ്ങ്, വി വിധ ചാര്‍ട്ടുകള്‍, പസ്സിലുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തില്‍ അണിനിരന്നു.സമകാലിക സമൂഹം നേരിടുന്ന ശുദ്ധജലക്ഷാമം, ജലസംരംക്ഷണം, പരിസ്ഥിതി മലി നീകരണം തുടങ്ങിയ വിഷയങ്ങള്‍ക്ക് പരിഹാരം കാണാനും ശാസ്ത്രാന്വേഷണ താ ല്പര്യം വളര്‍ത്തിയെടുക്കാനും ഈ പ്രദര്‍ശനം കൊണ്ട് സാധിച്ചു. കാണികള്‍ക്കും പ്രദര്‍ശകര്‍ക്കും വിജ്ഞാനപ്രദമായ ഒരു പ്രദര്‍ശനമായിരുന്നു. വൈസ് പ്രിന്‍സിപ്പാള്‍ ഫാ. അഗസ്റ്റിന്‍ പീടികമല എസ്.ജെ., മനോജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രദര്‍ശനത്തിനു നേതൃത്വം നല്‍കി.