എരുമേലി: ഓടിക്കൊണ്ടിരുന്ന ശരണ്യ ബസില്‍ നിന്നു വീട്ടമ്മയും യുവാവും റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. ക്ഷുഭിതരായ നാട്ടുകാര്‍ ബസ് റോഡില്‍ തടഞ്ഞിട്ട് പ്രതിഷേധിച്ചു. accident_sharanya 1ബസ് ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ എട്ടരയോടെ എരുമേലി-റാന്നി റോഡില്‍ മുക്കടയിലാണ് സംഭവം. അമിതവേഗതയാണെന്ന് പരക്കെ ആരോപണം നേരിടുന്ന ശരണ്യ ബസിന്റെ വാതില്‍പടിയില്‍ നിന്നുമാണ് വീട്ടമ്മയും യുവാവും റോഡിലേയ്ക്ക് തെറിച്ച് വീണത്. splash
മുക്കട വിളയില്‍ മറിയാമ്മ (60), അടൂര്‍ സ്വദേശി ജോബിന്‍ (20) എന്നിവര്‍ക്കാ ണ് പരിക്കുകളേറ്റത്. ഇരുവരേയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയത്തെ സ്വകാര്യആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു.accident_sharanya 11 ബസ് ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം സംബന്ധിച്ച് കേസെടുത്തെന്ന് മണിമല പോലീസ് അറിയിച്ചു.mery queens