ചൂടും ദാഹവും തീര്‍ത്ഥാടകരെ വലയ്ക്കുന്നുst-joseph
എരുമേലി : പമ്പയിലേക്ക് എരുമേലിയില്‍ നിന്നാരംഭിക്കുന്ന 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള പരമ്പരാഗത കാനന പാതയില്‍ രണ്ട് കിലോമീറ്ററോളം ദൂരം വനമില്ലാതെ മരുഭൂമിയുടെ പ്രതീതിയില്‍ . മകരവിളക്ക് സീസണിന്റ്റെ തിരക്കേ റിയതോടെ ഇതുവഴി എത്തിക്കൊണ്ടിരിക്കുന്ന ആയിരകണക്കിന് അയ്യപ്പഭക്തര്‍ ഈ ഭാഗത്തെത്തുമ്പോള്‍ കൊടും ചൂടില്‍ വലയുകയാണ് .

കഴിഞ്ഞയിടെ അയ്യപ്പഭക്തരുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എത്തിയപ്പോള്‍ വനംവകുപ്പിന്റ്റെ നേതൃത്വത്തില്‍ വനപാതയിലെ കടകളുടെ മുന്നില്‍ സൗജന്യമായി കുടിവെളളമെന്ന ബോര്‍ഡ് വെച്ച് ഗ്ലാസും ബക്കറ്റ് നിറയെ വെളളവുമുണ്ടായിരുന്നു . എന്നാല്‍ പ്രസിഡന്റ്റ് പോയികഴിഞ്ഞപ്പോള്‍ എല്ലാം അപ്രത്യക്ഷമായെന്ന് പരാതി .

എരുമേലിയില്‍ നിന്നും പാത തുടങ്ങുന്ന കോയിക്കക്കാവ് കഴിഞ്ഞ് ഉളളിലാണ് രണ്ട് കിലോമീറ്റര്‍ ദൂരം വനം വെട്ടിത്തെളിച്ച നിലയിലായത് . 50 ഏക്കര്‍ വിസ്തൃതിയിലെ തേക്ക് പ്ലാന്റ്റേഷന്‍ കഴിഞ്ഞയിടെ ലേലം ചെയ്ത് ചുവടെ വെട്ടി നീക്കുകയായിരുന്നു . അതിശക്തമായ ചൂടാണ് ഇവിടെ പകല്‍സമയത്ത് .ചൂട് സഹിക്കാനാകാതെ വലയുമ്പോള്‍ വിശ്രമിക്കാനായി താല്‍കാലിക ഷെഡുകള്‍ നിര്‍മിച്ചിട്ടില്ല .

പ്ലാസ്റ്റിക് ജാറുകളിലും ബോട്ടിലുകളിലും വെളളം കൊണ്ടുവരുന്നതിന് വനവ കുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളളതും ഭക്തരെ വലയ്ക്കുന്നു . പകരം കുടിവെളള വിതരണം വകുപ്പ് ഏര്‍പ്പെടുത്തിയത് ഏതാനും സ്ഥലങ്ങളില്‍ മാത്രമായതും ദുരിതം വര്‍ധിപ്പിക്കുകയാണ് . വനംസംരക്ഷണ സമിതി മുഖേനെ കടകളിലൂടെ ഭക്തര്‍ക്ക് വെളളം നല്‍കുമെന്ന് വകുപ്പ് അറിയിച്ചത് ദേവസ്വം പ്രസിഡന്റ്റ് വന്നു പോയതോടെ നിലക്കുകയും ചെയ്തു . കൂര്‍ത്ത മെറ്റല്‍ ചീളുകളാണ് പാതയിലൂടനീളം പാകിയിരിക്കുന്നത് .

കുടിവെളളവും വനം വെട്ടിനീക്കിയ ഭാഗത്ത് വിശ്രമകേന്ദ്രവു സ്ഥാപിക്കണമെന്ന് വനംവകുപ്പിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട്കാളകെട്ടി ഭക്തജനസമിതി ദേവസ്വം പ്രസിഡന്റ്റിന് പരാതി നല്‍കിയിരിക്കുകയാണ്.കുടിവെളളവും വിശ്രമകേന്ദ്രവും ഒരുക്കണമെന്ന് ആവശ്യപ്പെടുമെന്ന് ദേവസ്വം പ്രസിഡന്റ്റ് അറിയിച്ചു . വനപാതയിലെ തണല്‍ ഇല്ലാതാക്കി മരങ്ങള്‍ നീക്കിയത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു .സതീഷ് പമ്പാവാലിയുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത് .akjjjjjjm