എരുമേലി : ശബരിമല തീര്‍ത്ഥാടനകാലത്തെ സുരക്ഷാക്രമീകരണങ്ങള്‍ ആധുനികവല്‍ ക്കരിക്കാന്‍ പോലിസിന്റ്റെ രഹസ്യാന്വേഷണ വിഭാഗം എരുമേലിയില്‍ വിളിച്ചു ചേ ര്‍ത്ത സെക്യൂരിറ്റി ഓഡിറ്റിംഗ് യോഗത്തില്‍ തീരുമാനം. യോഗത്തിന് ശേഷം പേട്ടക്ക വലയും ക്ഷേത്രങ്ങളും മസ്ജിദും ഇടത്താവളങ്ങളായ അഴുത, കാളകെട്ടി, കണമല, എന്നിവിടങ്ങളും നദികളിലെ കുളിക്കടവുകളും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. സംസ്ഥാന ഇന്റ്റലിജന്റ്റ്‌സ് ബ്യൂറോ എസ് പി കെ വി വിജയന്റ്റെ സാന്നിധ്യത്തില്‍ നടന്ന യോഗ ത്തില്‍ ഇതാദ്യമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. 
തീര്‍ത്ഥാടന കാലത്ത് എരുമേലിയെ പൂര്‍ണമായും ക്യാമറാ നിരീക്ഷണത്തിലാക്കാ നാണ് തീരുമാനം. ഇതിനായി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരിനോടാവശ്യ പ്പെടും. പേട്ടക്കവലയില്‍ വാച്ച് ടവര്‍ താല്‍കാലികമായി നിര്‍മിക്കാന്‍ നിര്‍ദേശമുണ്ട്. പോലിസിന്റ്റെ അംഗബലം മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. പേട്ടതുളളല്‍ അപകടരഹിതമാക്കുന്നതിനൊപ്പം ഗതാഗതം തടസപ്പെടാ തിരിക്കാനും തീര്‍ത്ഥാടനകാലത്ത് ടൗണ്‍ റോഡ് വണ്‍വേയാക്കും. 
പേട്ടക്കവല മുതല്‍ വലിയമ്പലം വരെയാണ് വണ്‍വേ. പൊതുജനാരോഗ്യത്തിന് ഹാ നികരമായ മലിനീകരണങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. വിവിധ വകുപ്പു കളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷണവിധേയമാക്കും. ശൗചാലയങ്ങളില്‍ മാലിന്യസം സ്‌കരണത്തിന് ട്രീറ്റ്‌മെന്റ്റ് പ്ലാന്റ്റ് നിര്‍ബന്ധമാക്കും. ലഹരി വസ്തുക്കളുടെ വില്‍പന കര്‍ശനമായി തടയും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഭക്ഷണവിലയെക്കാള്‍ കൂടുതല്‍ ഈടാ ക്കുന്നുണ്ടോയെന്ന് നിരീക്ഷണമുണ്ടാകും. മുഴുവന്‍ തൊഴിലാളികളുടെയും വിവരശേ ഖരണം നടത്തും. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പഞ്ചായ ത്ത് ഉറപ്പ് വരുത്തണം. ഇന്റ്റന്‍സീവ് കെയര്‍ യൂണിറ്റും ട്രോമാ കെയര്‍ ആംബുലന്‍ സുകളും സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 
ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാന്‍ ശുചിത്വം ഉള്‍പ്പടെ ആരോഗ്യപരിപാലനത്തിന് പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും. പ്രൊഫഷണല്‍ മോഷ്ടാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ ശിപ്പിക്കും. പ്ലാസ്റ്റിക് രഹിത തീര്‍ത്ഥാടനത്തിന് യോജിച്ച് പ്രവര്‍ത്തിക്കും. യോഗത്തി ല്‍ കേന്ദ്ര ഇന്റ്റലിജന്റ്റ്‌സ് ഡിവൈഎസ്പി ജിനദേവന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ എസ്പിമാരായ സന്തോഷ് കുമാര്‍, അലക്‌സ് ആന്റ്റണി, സിഐ അബ്ദുല്‍ റഹീം, മണീമല സിഐ റ്റി ഡി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.