എരുമേലി : ദേവഗണങ്ങൾ പനിനീർമഴ പെയ്യിപ്പിച്ച സന്ധ്യയിൽ ശരണാ രവങ്ങളുമായി ഭക്തർ  വാജി വാഹന(കുതിര)ത്തിനും അഷ്ടദിക്പാല കരെ കുടിയിരുത്തിയ വിഗ്രഹങ്ങൾക്കും കൈകൾ കൂപ്പി തൊഴുത് നമ സ്കരിച്ച് പ്രാർത്ഥിച്ചപ്പോൾ അന്തരീഷം ചൈതന്യധന്യമായി. ശബരിമല ക്ഷേത്രത്തിലെ പുതിയ സ്വർണകൊടിമരത്തിൽ പ്രതിഷ്ഠിക്കാനുളള വാജി വാഹനത്തിൻറ്റെയും അഷ്ടദിക്പാലകരുടെയും വിഗ്രഹങ്ങൾ വഹിച്ചുളള രഥഘോഷയാത്ര  എരുമേലിയിൽ ഞായറാഴ്ച വൈകി ട്ടാണ് എത്തിച്ചേർന്നത്.sabari_erumely 2
ശ്രീധർമ ശാസ്താ ക്ഷേത്ര ഗോപുരത്തിൽ വെച്ച് ഭക്തർ വരവേൽപും സ്വീകരണവും നൽകി.  25നാണ് കൊടിമരത്തിൽ വാജി വാഹനവും വിഗ്രഹങ്ങളും  പ്രതിഷ്ഠിക്കുക. സ്വർണകൊടിമരത്തിനുളള തേക്ക് തടി കഴിഞ്ഞ ദിവസമാണ് സന്നിധാനത്തെത്തിച്ച് ആധാരശിലയിൽ ഉറപ്പി ച്ചത്. പമ്പയിൽ നിന്നും കൊണ്ടുവന്ന് നിലം തൊടാതെ വെച്ചിരുന്ന തടി ശ്രീകോവിലിന് അഭിമുഖമായി തെക്ക് വടക്കായി വെയ്ക്കുകയായിരു ന്നു. ആധാരശിലയുടെ നാളദ്വാരത്തിൽ രത്നവും സ്വർണവും നിറച്ചാണ് മകുടി ആധാരശിലയിലേക്കിറക്കിയത്.SCOLERSsabari_erumely 4
തേക്ക് തടിയിൽ ഇറക്കുന്നതിനുളള ചെമ്പുറകളിൽ സ്വർണം പൊതിയുന്ന ജോലി പമ്പയിൽ പൂർത്തിയായികൊണ്ടിരിക്കൂകയാണ്. കരിങ്കല്ല് കൊ ണ്ട് പഞ്ചവർഗത്തറയുടെ നിർമാണവും പൂർത്തിയായി.  പ്രധാന ശിൽ പി പരുമല അനന്തൻ ആചാരിയുടെ പണിശാലയിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് വിഗ്രഹങ്ങൾ വഹിച്ചുളള ഘോഷയാത്ര ആരംഭിച്ചത്.sabari_erumely 1
ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പ്രയാർ ഗോപാലകൃഷ്ണൻ,  അംഗം കെ രാഘവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത ഘോഷയാത്ര അഡ്വക്കറ്റ് കമ്മീഷണർ എ എസ് പി കുറുപ്പിൻറ്റെ നേതൃത്വത്തിൽ വിവിധ പ്രധാന ക്ഷേത്രങ്ങൾ ചുറ്റിയാണ് എരുമേലിയിലെത്തി സ്വീകര ണത്തിന് ശേഷം ശബരിമലയിലേക്ക് യാത്രയായത്.
എരുമേലിയിൽ സ്വീകരണത്തിന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫി സർ ശ്രീകുമാർ, അനിയൻ എരുമേലി, വി സി അജികുമാർ, മനോജ് എസ് നായർ തുടങ്ങിയവർ നേതൃത്വം നൽകി.