മുണ്ടക്കയം മേഖലയില്‍ ചെവ്വഴ്ച്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം . നിരവധി വീടുകള്‍ തകര്‍ന്നു. 4 പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയം 31 – മൈല്‍ സ്വദേശി വേമ്പനാട്ട് ദീപം ഖിന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. 
അപകടത്തില്‍ ദീപുവിനും വീട്ടില്‍ ഉണ്ടായിരുന്ന ദീപുവിന്റെ ദാര്യ ശാന്തികൃഷ്ണ, മക്കളായ 8 മാസം പ്രയമുള്ള ദേവിക, ദേശാന്ത് എന്നീവര്‍ക്കും. പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ 31-ാം മൈല്‍ സ്വദേശീകളായ കല്ലൂപുരയ്ക്കല്‍ രവി, പടീ വാതുക്കല്‍ സജീ ,മുണ്ടക്കയം ചാച്ചിക്കവല തട്ടാരം പറമ്പില്‍ രൂപേഷ് എന്നീ വരടെ വീടിന് മുകളിലും മരം വിണ് , വീടിന് കേടുപാടുകള്‍ സംഭവിച്ചു.

കുടാതെ മേഖലയില്‍ വ്യാപകമായ ക്യഷി നാശവും സംഭവിച്ചു. മരങ്ങള്‍ ഒടീഞ്ഞ് റോഡില്‍ വീണ് ഗതാഗതവും തടസ്സപ്പെട്ടു.ശക്തമായ മഴയില്‍ നീരവധി റോഡുകളും തകര്‍ന്നീട്ടുണ്ട്.