എരുമേലി : വൈരങ്ങളില്ലാത്ത മാനവ സ്നേഹമാണ് ഇ ഫ്താർ സൗഹൃദ സംഗമങ്ങളെന്ന് ജില്ലാ പോലിസ് ചീഫ് എൻ രാമചന്ദ്രൻ. എരുമേലി എംഇഎസ് കോളേജിൽ നടന്ന ഇഫ്താർ-സാംസ്കാരിക സംഗമം ഉദ്ഘാടനം ചെ യ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിലെ വൃതം താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്ന്  അദ്ദേഹം പറ ഞ്ഞു.
വൃതം അനുഷ്ഠിക്കുന്നതിലൂടെ ശാരീരികവും മാനസി കവുമായ സംതൃപ്തിയും നന്മകൾ ചെയ്യാനുളള പ്രചോ ദനവുമുണ്ടാകും. ദരിദ്രരെ സഹായിക്കാനും ഭക്ഷണം നൽ കാനും വരുമാനത്തിൻറ്റെ നല്ലൊരു വിഹിതം അവർക്കാ യി മാറ്റിവെക്കാനും സത്യസന്ധതയും വിശ്വസ്ഥതയും ജീ വിതത്തിൽ പുലർത്താനുമാണ് റംസാൻ മാസം നൽകുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പളളി നൈനാർ പളളി ഇമാം ഷിഹാർ മൗലവി അൽ കൗസരി മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേ ജിംഗ് കമ്മറ്റി ചെയർമാൻ പി പി അബ്ദുൽകെരിം അധ്യ ക്ഷത വഹിച്ചു.
കെപിസിസി സെക്കട്ടറി പി എ സലിം, ബിജെപി ജില്ലാ പ്രസിഡൻറ്റ് എൻ ഹരി, പഞ്ചായത്ത് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ, സ്വാമി സത് സ്വരൂപാനന്ദ സര സ്വതി, ഫാ.ജോസ് കാരിമറ്റം,  കെ ഇ പരീത്, പി എ ഇർഷാദ്, മാഗി ജോസഫ്, പി കെ അബ്ദുൽകെരിം, അന്നമ്മ രാജു, അഡ്വ.പിഷാനവാസ്, ഡിവൈഎസ്പി ഇമ്മാനുവേൽ പോൾ, അഡ്വ.ജീരാജ്, തുടങ്ങിയവർ പ്രസംഗിച്ചു.