പൊന്‍കുന്നം: പാലാ-പൊന്‍കുന്നം ദേശീയപാത ശൈശവാവസ്ഥയില്‍ തന്നെ പ്രാരാബ്ധങ്ങളുടെ നടുവിലാണ്. കോടികള്‍ മുടക്കിയാണ് റോഡു ണ്ടാക്കിയത്. ദേശീയപാത നിലവാരത്തിനൊത്ത സജജീകരണങ്ങളുമൊ രുക്കി. പണികള്‍ പൂര്‍ത്തിയായെന്ന് പറയാനുമാവില്ല.
അല്ലറ ചില്ലറ പണികളൊക്കെ ഇപ്പോഴും ബാക്കിയാണ്. പുത്തന്‍ റോ ഡെത്തിയതിന് ശേഷം അപകടങ്ങളും മനുഷ്യക്കുരുതികളും പതിവാ ണെന്ന പേരുദോഷം നിലവിലുണ്ട്.

വൈദ്യുതി ബില്ലടയ്ക്കാത്തതു കൊണ്ട് ഒരാഴ്ചയായി പൊന്‍കുന്നത്തെ ട്രാഫിക് സിഗ്‌നല്‍ വിളക്കുകള്‍ കത്തുന്നില്ലെന്നതാണ് പുതിയ പേരുദോ ഷം. വൈദ്യുതിചാര്‍ജ്ജടയ്ക്കാന്‍ കെഎസ്ടിപിക്ക് പറ്റുകയില്ലെന്നു കാ ട്ടി കെഎസ്ഇബിക്ക് അറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. നിലവിലെ വൈദ്യുതി ചാര്‍ജ്ജിന ത്തില്‍ 700 രൂപ കുടിശ്ശികയുമുണ്ട്.

ഗ്രാമപ്പഞ്ചായത്തോ പോലീസ് അധികൃതരോ വൈദ്യുതി ചാര്‍ജ് അട യ്ക്കട്ടെ എന്നും സ്ഥാപിച്ചുനല്‍കുക എന്നത് മാത്രമാണ് തങ്ങളുടെ ചു മതലയെന്നുമാണ് കെ എസ് ടി പി നിലപാട്. എന്നാല്‍ ഇതുസംബന്ധിച്ച് രേഖാമൂലം അറിയിപ്പു ലഭിക്കാത്തതിനാല്‍ ഗ്രാമപ്പഞ്ചായത്ത് തുകയട യ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.കെല്‍ട്രോണിന്റെ സാങ്കേതി കവിദ്യയില്‍ സ്ഥാപിച്ച എല്‍ ഇ ഡി വിളക്കുകള്‍ വൈദ്യുതിബന്ധം നില ച്ചാലും സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ വൈദ്യുതിബന്ധം നിലച്ചപ്പോള്‍ ത്തന്നെ സിഗ്‌നലലൈറ്റുകള്‍ അണഞ്ഞു. സൗരോര്‍ജ്ജ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഇതു തെളിയിക്കുന്നത്. ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന പാലാ ജംഗ്ഷനിലെ ട്രാഫിക് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതായതോടെ അപകട സാധ്യതയേറി.
