എരുമേലി : വനംവകുപ്പിൻറ്റെ സൗരോർജ വേലി പ്രവർത്തനക്ഷമമല്ലെന്ന് പരാതി. വേലി പ്രവർത്തനരഹിതമായതോടെ കാട്ടാനകൾ കൂട്ടത്തോടെ ദിവസവും എത്തി ഭീതി പരത്തുകയാണ് ഇരുമ്പൂന്നിക്കരയിലെ വനാതിർത്തിയിൽ. ഇവിടെ തൊട്ടടു ത്താണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനി പ്രദേശം. കൃഷികൾ നശിപ്പിച്ചാണ് ആ നകൾ തിരികെ കാടുകയറുന്നത്. രാവിലെയും വൈകിട്ടും ആനകളെത്തുമെന്ന് നാട്ടു കാർ പറയുന്നു.
ഒരു കുട്ടിയാനയുൾപ്പടെ ആറ് ആനകളാണ് എത്തുന്നത്. ആനഭീതി മൂലം പടക്കങ്ങൾ വാങ്ങി സൂക്ഷിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. വനാതിർത്തിയിൽ നിന്നും കോളനി യിലേക്ക് ആനകൾ ഇറങ്ങാതിരിക്കാൻ പടക്കങ്ങൾ പൊട്ടിച്ച് ശബ്ദമുണ്ടാക്കും. കാള കെട്ടിയിൽ ആയിരകണക്കിന് തേക്ക് മരങ്ങൾ മുറിച്ച് മാറ്റി വനം വെട്ടി തരിശാക്കി യതാണ് ആനകൾ കൂട്ടത്തോടെ നാട്ടിലേക്കെത്താൻ കാരണം. ഔഷധ സസ്യങ്ങളാണ് പകരം നട്ടുപിടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ ആനകളും പന്നികളും എത്തി തൈകൾ നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. തുമരംപാറ, കൊപ്പം പ്രദേശങ്ങളിലും ആനക്കൂട്ടമെത്തി കൃഷികൾ നശിപ്പിച്ചത് കഴി ഞ്ഞയിടെയാണ്.ശബരിമലതീർത്ഥാടകർ സഞ്ചരിക്കുന്ന പരമ്പരാഗത കാനനപാതയി ലൂടെയാണ് ആനകളെത്തുന്നത്. ഇരുമ്പൂന്നിക്കരയിലെ വനാതിർത്തിയിൽ സ്ഥാപിച്ച സൗരോർജ വേലികൾ പ്രവർത്തനയോഗ്യമാക്കിയാൽആനകൾ നാട്ടിലേക്കിറങ്ങുന്നത് ഒരു പരിധി വരെ തടയാനാകും.