മണിമല : ക്ലാരീഷ്യന്‍ സഭാംഗമായ ഫാ. ജോര്‍ജ് കണ്ണന്താനം സുവര്‍ണ്ണ ജൂബിലിയില്‍. ക്ലാരീഷ്യന്‍ സഭയുടെ ബാംഗ്ലൂർ പ്രൊവിന്‍സ് അംഗമാണ് ഫാ. ജോര്‍ജ്ജ്. കഴിഞ്ഞ 12  വര്‍ഷമായി ബാംഗ്ലൂരില്‍ കുഷ്ഠരോഗിക ളു ടെ ഇടയില്‍ പ്രവര്‍ത്തിക്കുകയാണ്. ഫാ. കണ്ണന്താനത്തിന്‍റെ നേതൃത്വത്തി ല്‍ സുനാമികള്‍ക്ക് ശേഷം നേപ്പാള്‍, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങ ളില്‍ ആയിരത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്കി.

ഇപ്പോള്‍ ഓള്‍ ഇന്ത്യ അടിസ്ഥാനത്തില്‍ നേത്രദാനത്തിന്‍റെ ആവശ്യകത യും അതിന്‍റെ ഭാഗമായി ബോധവത്ക്കരണവും ഇടവക തലങ്ങളില്‍ നടത്തിവരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി നേത്രദാനത്തിന് ആവശ്യമായ സജ്ജീകരണങ്ങളോടുകൂടിയ ആശുപത്രിയുടെ പ്രവര്‍ത്തനവും ആരംഭിച്ചു.SCOLERS
സുവര്‍ണ്ണജൂബിലി ആഘോഷങ്ങളില്ലാതെ നാളെ രാവിലെ ഒന്പതിന്  മണിമല സെന്‍റ്  ബേസില്‍സ് പള്ളിയില്‍ ജൂബിലിയേറിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. സുവര്‍ണജൂബിലി വര്‍ഷത്തില്‍ മണിമലയില്‍ ഒരു വീട് വച്ച് നല്കാനാണ് ഫാ. ജോർജ് കണ്ണന്താനത്തിന്‍റെ ആഗ്രഹം.