കാഞ്ഞിരപ്പള്ളി: പരമ്പരാഗത വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും വേറിട്ട മാതൃകയുമായി ഒരു പറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തി ല്‍ എട്ടാം വാര്‍ഡ് കേന്ദ്രീകരിച്ച് കര്‍മസേന പ്രവര്‍ത്തനമാരംഭി ച്ചു.പുല്ലുവെട്ടി യന്ത്രം, ക്ലീനിങ്ങ് മെഷീന്, ടൈല്‍ കട്ടര്‍, ഡ്രില്ലിങ്ങ് മെഷീന്, ലാഡര്‍ ലിഫ്റ്റ്, വൈബ്രേറ്റര്‍, മിക് സര് മെഷീന് എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നേടിയ യുവാ ക്കളുടെ കൂട്ടായ്മയിലൂടെ വിദഗ്ദ്ധ തൊഴിലാളികളെയും, ഉപകര ണങ്ങളുടെയും സേവനം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തി ല്‍ കര്‍മസേന പ്രവര്‍ത്തനമാരംഭിച്ചത്.
താല്‍പ്പര്യമുള്ളവര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കും. വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മക്ക് പരിഹാരമായി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു വാര്‍ഡില്‍ ഇത്തരത്തിലുളള പ്രവര്‍ത്തനം സം ഘടിപ്പിക്കുന്നത്. മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ബദലായി തുണി സഞ്ചികള്‍ കുടുംബശ്രീ നേതൃത്വത്തി ല്‍ നിര്‍മിക്കുന്ന തൊഴില്‍ സംരംഭത്തിന്റെ തുടര്‍ച്ചയായാണ് കര്‍മ സേന പ്രവര്‍ത്തനമാരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞി രപ്പള്ളി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ എ.എസ്.അന്‍സില്‍ നിര് വ്വഹിച്ചു.
വാര്‍ഡ് മെംബര്‍ എം.എ.റി ബിന്‍ ഷാ അദ്ധ്യക്ഷനായി.കോ ഓര്‍ഡി നേറ്റര്‍ റിയാസ് കാള്‍ടെക്സ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എം.എ.ശശീന്ദ്രന്, റിട്ട: പഞ്ചായത്ത് സെക്രട്ടറി പി.പി.അഹമ്മദ് ഖാന്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീജാ ഗോപി ദാസ്, സി.ഡി.എസ് അംഗം ദീപ്തി ഷാജി, പി.എ.ഷരീഫ്, കെ.എം. അഷറഫ്, അബ്ദുല്‍ സലാം ചെരിപുറം, ബിബിന്‍ ബി.ആര്, കര്‍മ സേന ലീഡര്‍ കെ.കെ.സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.