എരുമേലി : നദികളുടെ തീരങ്ങളിലും വറ്റിവരണ്ട തോടുകളിലും ഓലിയും കുളവും കിണറുമൊക്കെ കുഴിച്ച് വെളളം കണ്ടെത്തി വേനലിനോട് പൊരുതുകയാണ് മല യോരം .  സഹിക്കാനാകാത്ത പകല്‍ ചൂട് മുന്‍നിര്‍ത്തി രാത്രിയിലാണ്  മിക്കയി ടങ്ങളിലും പണികള്‍ .  ചെക്ക് ഡാമില്‍ വെളളം വറ്റിയതോടെ മണിമലയാറിന്റ്റെ യും ചിറ്റാര്‍ പുഴയുടെയും തീരങ്ങളില്‍ കുളങ്ങളുടെ നിര്‍മാണം തുടങ്ങി . കുഴല്‍ കിണര്‍ നിര്‍മാണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതാണ് പഴയകാല മാതൃകയില്‍ കിണറുകളും കുളങ്ങളും നിര്‍മിക്കാന്‍ പ്രേരണയായത് .

തോടുകളില്‍ മാലിന്യങ്ങളെല്ലാം നീക്കി വലിയ ആഴമില്ലാത്ത നിരവധി ഓലികള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു . അധികം കുഴിക്കുന്നതിന് മുന്‍പ് വെളളം കിട്ടുമെന്നു ളളതാണ് തോടുകളിലെ ഓലികളുടെ പ്രത്യേകത . കൂടാതെ ഒത്തൊരുമയും ഐക്യ വുമായി മാറുകയാണ് ഓലി നിര്‍മാണം . വെളളത്തിന്റ്റെ ലഭ്യത കുറ യുമ്പോള്‍ ഓലികളുടെ ആഴം വര്‍ധിപ്പിക്കും . തോടുകളില്‍ ചരല്‍ മണ്ണായതിനാല്‍ ഓലികളുടെ വശങ്ങള്‍ ഇടിയാറുമുണ്ട് . st.joseph pubic school
അലക്കും കുളിയുമൊക്കെ തോട്ടിലെ ഇത്തരം ഓലികളില്‍ നിന്നുളള വെളളം ഉപ യോഗിച്ചാണ് . കുളിക്കാനും മറ്റുമായി   രാവിലെയും വൈകുന്നേരങ്ങളിലും തോ ടുകളിലെ ഓലികള്‍ ജനനിബിഡമാവുകയാണ് . ജലഅഥോറിറ്റിയുടെ പൊതു ടാപ്പു കളിലും ഭൂജലവകുപ്പിന്റ്റെ കുഴല്‍ കിണറുകളിലും വെളളം ശേഖരിക്കാന്‍ കന്നാ സുകളുമായി പെട്ടിഓട്ടോയിലുമായി നിരവധിയാളുകളാണ് എത്തുന്നത് .

ഏതാനും ദിവസങ്ങള്‍ കൂടി വിതരണം ചെയ്യാനുളള വെളളം മാത്രമാണ് മണിമല യാറിലെ കൊരട്ടിയില്‍ ജലഅഥോറിറ്റിയുടെ പമ്പ്ഹൗസിലുളളത് . ക്ഷാമം സ്വകാര്യ വെളളവിതരണ ഏജന്‍സികളെയും ഗുരുതരമായി ബാധിച്ചുകഴിഞ്ഞു . കൂടുതല്‍ തുക ഈടാക്കിയാലും വെളളം നല്‍കാന്‍ കഴിയുന്നില്ലന്ന് ഏജന്‍സി ഉടമകള്‍ പറയുന്നു .splash 1 altra scaning