എം.ഇ.എസ്. കോളേജ് N.S.S യൂണിറ്റിന് പുരസ്‌കാരം ; വീ.ജി. ഹരീഷ്‌കുമാറിന് സംസ്ഥാന അവാര്‍ഡ് 

എരുമേലി: എം.ഇ. എസ്. കോളേജ് N.S.S പ്രോഗ്രാം ഓഫീസര്‍ വീ.ജി. ഹരീഷ് കുമാ റിന് സംസ്ഥാന N.S.S  അവാര്‍ഡ് ലഭിച്ചു. കോളേജിലെ N.S.S യൂണിറ്റിനെ മികച്ച യൂണി റ്റായി തിരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ചെയര്‍മാനായ സമിതി യാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. എരുമേലി വഴിയോര ടൂറിസം, ഉറവ സംരക്ഷണം, ടോയ്‌ലറ്റ് നിര്‍മ്മാണം, ഉന്നത ഭാരത് അഭിയാന്‍, ഓര്‍ഗാനിക് ഫാമിങ്ങ് , പമ്പാ നദീ തീരത്ത് മുളം തൈകള്‍ നട്ടു പിടിപ്പിക്കല്‍, ക്ഷയരോഗ നിര്‍മ്മാര്‍ജനം, തടയണ നിര്‍മാണം, പമ്പാ – ശബരിമല ശുചീകരണം, അയപ്പ ഭക്തര്‍ക്കു ചുക്കുകാപ്പി വിതരണം, കുട നിര്‍മ്മാണം, എരുമേലി സംഗമം തുടങ്ങി നിരവധി പരിപാടികള്‍ യൂണിറ്റ് നടപ്പാക്കിയിരുന്നു. 
പ്രോഗ്രാം ഓഫീസര്‍ വീ.ജി. ഹരീഷ് കുമാര്‍ 2017ല്‍ ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരള ലക്ഷദ്വീപ് N.S.S ടീം ലീഡര്‍ ആയിരുന്നു. ഹിമാചല്‍ പ്രദേശിലെ അഡ്വഞ്ചര്‍ ക്യാമ്പിലും, ട്രിച്ചിയിലെ പ്രീ. ആര്‍. ഡി. ക്യാമ്പിലും, ചെന്നൈയിലെ ട്രയിനേഴ്‌സ് ഓറിയന്റേഷന്‍ ക്യാമ്പിലും, മധ്യപ്രദേശിലെ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ക്യാമ്പിലും, മുംബെയിലെ ടി.ബി. അഡ്വക്കസി ഫോറം ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.