എരുമേലി : പതിവ് പോലെ രാവിലെ ലോട്ടറിഫലം നോക്കിയ എരുമേലി പൊരിയൻ മല കാരിമല വീട്ടിൽ രാജൻ ചെറിയ തുകയുടെ സമ്മാനങ്ങളിലൊന്നും തൻറ്റെ നമ്പരില്ലെ ന്നറിഞ്ഞ് വെറുതെ ഒന്നും രണ്ടും സമ്മാനത്തിൻറ്റെ നമ്പരിലേക്കൊന്ന് പാളി നോക്കി. ദാ കിടക്കുന്നു ഡബ്ല്യു എ 320114 എന്ന തൻറ്റെ ടിക്കറ്റിൻറ്റെ നമ്പർ ഒന്നാം സമ്മാനത്തിന്. ആ ദ്യം ദൈവത്തിന് നന്ദി പറഞ്ഞു. പിന്നെ ഭാര്യയെയും മക്കളെയും ചേർത്തുപിടിച്ച് നിർ ത്തി റിസൽട്ട് കാണിച്ചതോടെ അഞ്ചുസെൻറ്റിൽ പാതി പോലും പണിതീരാത്ത ആ കൊ ച്ചു വീട് സന്തോഷത്തിലായി.
ഒട്ടും സമയം കളയാതെ രാജൻ നെടുങ്കാവുവയലിൽ ഒരു കെട്ടിടനിർമാണത്തിൻറ്റ കോൺ ക്രീറ്റിംഗ് ജോലിയിൽ വ്യാപൃതനാവുകയും ചെയ്തു. നിർധനനും കൂലിപ്പണിക്കാരനുമാ യ രാജന് ഒരുപാട് മോഹങ്ങളൊന്നുമില്ല.ലോട്ടറിയടിച്ചവരിൽ പലരും ഒടുവിൽ പാ പ്പരായ കഥയൊക്കെ തനിക്കറിയാമെന്നും താൻ അങ്ങനെയാവില്ലെന്നും ഉറച്ച മനസോടെ രാജൻ പറഞ്ഞു. നല്ല വീട്, കൃഷി ചെയ്യാൻ അൽപം സ്ഥലം, ഇത്രയുമാണ് രാജൻറ്റെ ആ ഗ്രഹം. ബാക്കി പണം മക്കളുടെ വിദ്യാഭ്യാസത്തിനായി ബാങ്കിലിടും.
കേരള ലോട്ടറിയുടെ നറുക്കെടുത്ത വിൻവിൻ ഒന്നാം സമ്മാനമായ 65 ലക്ഷമാണ് രാജനടി ച്ചത്. കഴിഞ്ഞ ദിവസം കേരള ലോട്ടറിയിൽ രാജനെടുത്ത ടിക്കറ്റിന് 500 രൂപ പ്രൈസ് ല ഭിച്ചിരുന്നു. ഈ തുകക്ക് 300 രൂപയുടെ ടിക്കറ്റെടുത്ത് വീണ്ടും ഭാഗ്യം പരീക്ഷിച്ചപ്പോണ് വിൻവിൻ ലോട്ടറിയുടെ ടിക്കറ്റിൽ ഒന്നാം സമ്മാനം തന്നെയെത്തിയത്. രാജന് ടിക്കറ്റ് വി റ്റത് രോഗിയും നിർധനനുമായ പുലിക്കുന്ന് ചിറപ്പുറത്ത് വീട്ടിൽ കുഞ്ഞുമോനാണ്. കമ്മീ ഷൻ ഇനത്തിൽ കുഞ്ഞുമോനും കിട്ടും നല്ലൊരു തുക. 30 വർഷത്തോളമായി പതിവായി ലോട്ടറിയെടുക്കുന്ന രാജന് ഇപ്പോൾ ഒന്നാം സമ്മാനം കിട്ടുന്നത് വരെ അയ്യായിരം രൂപ യുടെ സമ്മാനമാണ് കൂടിയ പ്രൈസായി ആകെ കിട്ടിയിട്ടുളളത്.
കോൺഗ്രസിൻറ്റെ ബൂത്ത് പ്രസിഡൻറ്റും കെട്ടിടനിർമാണ തൊഴിലാളി കോൺഗ്രസ് പ ഞ്ചായത്ത് കമ്മറ്റി കൺവീനറുമാണ് രാജൻ. ഭാര്യ ജെസി. എട്ടാം ക്ലാസ് വിദ്യാർത്ഥി അബിൻ, രണ്ടാം ക്ലാസ് വിദ്യാർത്ഥി അബ്സിൻ എന്നിവരാണ് മക്കൾ. കഴിഞ്ഞ ദിവ സമാണ് കേരള ലോട്ടറി കാരുണ്യയുടെ ഒന്നാം സമ്മാനമായ മുക്കാൽ കോടി രൂപ മണി പ്പുഴ സ്വദേശിക്ക് ലഭിച്ചത്. തുടർച്ചയായി ഒന്നാം സമ്മാനേ എരുമേലിയിലായതോടെ ലോട്ടറി വിൽപനയിൽ വൻ വർധനവാണെന്ന് വിൽപനക്കാർ സന്തോഷത്തോടെ പറയു ന്നു.