കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വീണ്ടും ഗതാഗത കുരുക്കില്‍ കിടന്നത് മണിക്കുറുകള്‍. അവധി ദിവസമായതിനാല്‍ രാവിലെ മുതല്‍ കിലോമീറ്ററോളം നീളത്തിലാണ് നഗരം കുരുക്കിലായത്. ദേശിയപാതയിലെ പേട്ടക്കവലയിലും കരിശുങ്കല്‍ ഭാഗത്തും ഗതാഗതം നിയന്ത്രിക്കുന്നതിനായി ഏറെ നേരം വൈകിയാണ് ട്രാഫിക് പോലീസ് എത്തിയത്. ബസ് സ്റ്റാന്റിലേക്ക് ബസ് പ്രവേശിക്കുന്നടുത്തും ഇറങ്ങുന്നടുത്തുമായിരുന്നു ഏറെ നേരം വാഹനങ്ങല്‍ കുടുങ്ങിക്കിടന്നത്. traffic 3 copyരോഗികളെയുമായെത്തിയ ആംബുലനന്‍സ് സഹിതമുള്ള വാഹനങ്ങളാണ് ഗതാഗതകുരുക്കില്‍ മണിക്കൂറുകല്‍ കിടക്കേണ്ടി വന്നത്. പല ബസുകളും ഇത് കാരണം സ്റ്റാന്റില്‍ പ്രവേശിക്കാതിരുന്നത് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി.

നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് ഏറെ നാളായി  ആവശ്യപ്പെടുന്നുണണ്ടെങ്കിലും പരിഹാരം കണ്ടെത്താന്‍ അധികാരികള്‍ക്ക് സാധിക്കുന്നില്ല. ബൈപ്പാസിന്റെ നിര്‍മ്മാണത്തില്‍ തുടക്കവും ഒടുക്കവും കണ്ടെത്താന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനായി കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ ട്രാഫിക് പോലീസുകാരുടെ എണ്ണത്തില്‍ കുറവുണ്ട്. ഹോം ഗാര്‍ഡുകളാണ് ഇപ്പോള്‍ നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്നത്.
trafficതിരക്കുള്ള ദിവസങ്ങളില്‍ ഇവരുടെ സേവനം മതിയാകി. പലപ്പോഴും പേട്ടക്കവലയില്‍ ട്രാഫിക് നിയന്ത്രിക്കുന്നത് ഓട്ടോ തൊഴിലാളികളാണ്. ദിവസേന നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന ദേശിയപാതയിലെ ഗതാഗതകുരുക്ക് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ദേശിയപാതയോരത്തെ അനധികൃത പാര്‍ക്കിങ്ങും ഗതാകുരുക്കിന് കാരണമാകുന്നു.

വര്‍ഷങ്ങളായിട്ട് നഗരത്തെ ഗതാഗതകുരുക്കില്‍ നിന്നും രക്ഷിക്കുന്നതിനായി പല പദ്ധതികളും ആസുത്രണം ചെയ്യുന്നുണ്ട്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് ആക്ഷേപമുണ്ട്. പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും തീരുമാനങ്ങളെന്നും തന്നെ പാലിക്കപ്പെടുന്നില്ല. കാഞ്ഞിരപ്പള്ളി മിനി ബൈപ്പാസിനായി കോടികല്‍ ചിലവഴിച്ചിട്ടും പദ്ധതി നിര്‍മ്മാണത്തിന്റെ മെല്ലെപ്പോക്ക് തുടരുകയാണ്.