സ​ബ്സി​ഡി​യു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല മാ​സ​ത്തി​ൽ നാ​ലു​രൂ​പ വീ​തം വ​ർ​ധി​പ്പി​ക്കാ​ൻ പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ സ​ബ്സി​ഡി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ലോ​ക്സ​ഭ​യി​ൽ എ​ഴു​തി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ അ​റി​യി​ച്ചു. മാർച്ച് വരെ പ്രതിമാസം സിലിണ്ടറിന് വില വർധിപ്പിച്ചാണ് സബ്സിഡി ഇല്ലാതാക്കുന്നത്.

ഈ ​വ​ർ​ഷം മേ​യ് മു​പ്പ​തി​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലെ​ത്തി. ഇ​തി​നു​ശേ​ഷം ര​ണ്ടു​ത​വ​ണ പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ചെ​ന്നും മ​ന്ത്രി ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. 32 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഇ​തി​നു​ശേ​ഷം സം​ഭ​വി​ച്ച​ത്. ആ​റു വ​ർ​ഷ​ത്തി​നി​ടെ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ല വ​ർ​ധ​ന​വാ​ണി​ത്.

പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം, ക​ഴി​ഞ്ഞ​മാ​സം ഡ​ൽ​ഹി​യി​ൽ 419.18 രൂ​പ​യ്ക്കു ല​ഭി​ച്ചി​രു​ന്ന സ​ബ്സി​ഡി​യു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് ഇ​പ്പോ​ൾ 477.46 രൂ​പ​യാ​ണ് വി​ല. സ​ബ്സി​ഡി സി​ലി​ണ്ട​റു​ക​ൾ അ​വ​സാ​നി​ച്ച​ശേ​ഷം വി​പ​ണി​യി​ൽ​നി​ന്ന് ഇ​വ വാ​ങ്ങാ​ൻ 564 രൂ​പ ഉ​പ​ഭോ​ക്താ​വ് ന​ൽ​ക​കേ​ണ്ടി​വ​രും.

ഇ​ന്ത്യ​ൻ ഓ​യി​ൽ, ഭാ​ര​ത് പെ​ട്രോ​ളി​യം, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം എ​ന്നീ ക​ന്പ​നി​ക​ളോ​ട്, പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കി​ലോ​ഗ്രാ​മി​ന് മാ​സ​ത്തി​ൽ ര​ണ്ടു രൂ​പ വീ​തം വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. മൂ​ല്യ വ​ർ​ധി​ത നി​കു​തി​ക്ക് പു​റ​മേ​യാ​ണി​ത്. നാ​ലു രൂ​പ വീ​തം സി​ലി​ണ്ട​റു​ക​ൾ​ക്കു വ​ർ​ധി​പ്പി​ക്കാ​നു​ള്ള പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ​മേ​ൽ സ​ർ​ക്കാ​ർ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന ഭാ​രം ഇ​ര​ട്ടി​യാ​യി.

ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 12 സി​ലി​ണ്ട​റു​ക​ളാ​ണ് വ​ർ​ഷം​തോ​റും സ​ബ്സി​ഡി നി​ര​ക്കി​ൽ ല​ഭി​ക്കു​ന്ന​ത്. സ​ബ്സി​ഡി ഇ​ല്ലാ​താ​കു​ന്ന​തോ​ടെ വി​പ​ണി നി​ര​ക്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ പാ​ച​കവാ​ത​ക സി​ലി​ണ്ട​ർ വാ​ങ്ങേ​ണ്ടി​വ​രും.