എരുമേലി : വീടിന് ചുറ്റും മരങ്ങൾ നട്ടുപിടിപ്പിച്ച് വനമാക്കി മാറ്റിയ ഇട്ടിരാപ്പി ചേട്ടൻ കുട്ടികളോട് സംസാരിച്ച് തുടങ്ങിയപ്പോൾ തുറക്കപ്പെ ടുകയായിരുന്നു പ്രകൃതി സംരക്ഷണത്തിൻറ്റെ അറിവുകളുടെ നിലവറ . ഓരോ മരവും ഔഷധ സസ്യങ്ങളും കാട്ടി ഇട്ടിരാപ്പിചേട്ടൻ കുട്ടികളുടെ ഒട്ടനവധി സംശയങ്ങൾക്കുത്തരം നൽകി.
ഇന്നലെ പരിസ്ഥിതി സംരക്ഷ ണ ദിനത്തിൽ എരുമേലി സെൻറ്റ് തോമസ് ഹൈസ്കൂളിലെ നേചർ ക്ലബ്ബ് വിദ്യാർത്ഥികളായ നൂറംഗ സംഘമാണ് അധ്യാപകർക്കൊപ്പം കൊരട്ടി റോട്ടറി ക്ലബ് – ഓരുങ്കൽകടവ് റോഡിലെ പളളിവാതിൽക്കൽ അലക്സ് എബ്രഹാം എന്ന ഇട്ടിരാപ്പി ചേട്ടനെ കാ ണാനെത്തിയത്. പതിറ്റാണ്ടുകൾക്ക് പാരമ്പര്യ കർഷക കുടുംബത്തിൻറ്റെ വഴിയിലൂടെ ഇട്ടിരാപ്പി ചേട്ടൻ ബാല്യത്തിൽ തന്നെ കർഷകനാവുകയാ യിരുന്നു.special earth news 1SCOLERS
അന്ന് നട്ട മരങ്ങളൊക്കെ വീടിന് മേലെ വൻ ഉയരത്തിൽ നിൽപുണ്ട്. നൂറുകണക്കിന് മഹാഗണി മരങ്ങളും അത്യപൂർവമായ ഔഷധ സസ്യ ങ്ങളും നിറഞ്ഞ സ്വാവാഭിക വനം പോലെയാണ് പുരയിടം. കുട്ടികളെ ഓരോ മരങ്ങളെയും പരിചയപ്പെടുത്തി ഗുണഗണങ്ങൾ അദ്ദേഹം വിവ രിച്ചു നൽകി.
കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത നിരവധി മരങ്ങളെയും അപൂർ വങ്ങളായ ഔഷധ സസ്യങ്ങളെയും അടുത്തറിയാൻ കഴിഞ്ഞ കുട്ടികൾ ഇത് സംബ ന്ധിച്ച അനുഭവ കുറിപ്പുകൾ നേചർ ക്ലബിനുവേണ്ടി തയ്യാറാ ക്കാൻ വിവരശേഖരണം നടത്തിയാണ് മടങ്ങിയത്. അധ്യാപകരായ ലീന ജോയി, രാജീവ് ജോസഫ്, മിനി ട്രീസ ജോസഫ് തുടങ്ങിയവരും കുട്ടികൾക്കൊപ്പം പങ്കെടുത്തു.