ഓര്‍മ്മയുണ്ടോ ബബിതയേ മനസാക്ഷിയുള്ള ഒരു മലയാളിക്കും മറക്കാനാവില്ല ബബിത യേയും മകളേയും.. പലകയില്‍ തീര്‍ത്ത ഒറ്റമുറി വീട്ടില്‍ നിന്നും സ്വന്തമായി ഒരു കിടപ്പാ ടം യാഥാര്‍ഷ്യമാകുകയാണ് ബബിതക്കും മകള്‍ സൈബക്കും. സുമനസുകളുടെ സഹകര ണത്തോടെ എണ്ണൂറോളം ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള വീടാണ് കാഞ്ഞിരപ്പ ള്ളി ജനമൈത്രി പൊലീസ് ബബിതയ്ക്കും മകള്‍ക്കുമായി നിര്‍മ്മിക്കുന്നത്. പ്രാഥമികാവ ശ്യങ്ങള്‍ നിറവേറ്റാന്‍ ശുചിമുറി പോലുമില്ലാതെ , പലകകളും തുണികളും കൊണ്ടു മറ ച്ച ഒറ്റമുറി വീട്ടില്‍ നിന്നും കോടതി വിധിയെ തുടര്‍ന്നാണ് പൊലീസിന് ഇവരെ ഇറക്കി വിടേണ്ടി വന്നത്.

കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃസഹോദരന്‍ നല്‍കിയ കേസിലാ ണ് പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസ് മകള്‍ സൈബ ഷാനവാസ് എന്നിവരെ കുടിയൊഴിപ്പിച്ചത്. രോഗാവസ്ഥയില്‍ ബബിതയെ കിടന്ന കിടക്കയോടെ പൊലീസ് കുടി യിറിക്കുന്ന കാഴ്ച കേരള ജനത കണ്ട ദയനീയ രംഗമായിരുന്നു. അതേ പൊലീസ് തന്നെ അവര്‍ക്ക് വീടൊരുക്കുന്നു എന്നതും കേരള ചരിത്രത്തില്‍ ആദ്യമാകും. വീടൊഴിയേണ്ടി വന്ന ബബിതയെയും മകളെയും സഹായിക്കാന്‍ കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് ആകെ ലഭിച്ചത് 2.13 ലക്ഷം രൂപയാണ്.

കൂടാതെ ടേക്ക് ഓഫ് സിനിമയുടെ നിര്‍മ്മാതാവ് ആന്റോ ജോസഫ് അഞ്ചു ലക്ഷം രൂപ യും നല്‍കിയിരുന്നു. ഇങ്ങനെ സുമനസുകള്‍ കനിഞ്ഞ ഏഴര ലക്ഷത്തോളം രൂപയില്‍ നിന്നും നാലര ലക്ഷം രൂപ മുടക്കി പട്ടിമറ്റത്ത് അഞ്ച് സെന്റ് സ്ഥലം വാങ്ങി. ഇവിടെ രണ്ടു മുറികളും ഒരു ഹാളും, അടുക്കളയും ശുചിമുറിയും ഉള്‍പ്പടെ 800 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടു പണിയുന്നതിന് തറ നിര്‍മ്മാണം പൂര്‍ത്തിയായി. പത്തുലക്ഷം രൂപയോളം ചിലവു വരുന്ന വീടു പണി മുന്നോട്ടു പോകുന്നത് .

ഏതാനും സുമനസുക ളുടെ സഹകരണത്തോടെയാണെന്ന് വീടു നിര്‍മ്മാണത്തിന് മേല്‍ നോട്ടം വഹിക്കുന്ന കാഞ്ഞിരപ്പള്ളി എസ്‌ഐ എ.എസ്.അന്‍സില്‍,ഗ്രേഡ് എസ്‌ഐ യും ജനമൈത്രി പിആര്‍ഒ യുമായ ജോയി തോമസ് ,സിപിഒ ഷാജി ചാക്കോ എന്നിവര്‍ അറി യിച്ചു. സ്ഥലം കണ്ടെത്തി വാങ്ങിയതു മുതല്‍ വീടു നിര്‍മ്മാണം വരെ പൊലീസിന്റെ മേല്‍നാട്ടത്തിലാണ്. ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, സി.ഐ. ഷാജു ജോസ് എന്നി വരുടെ പൂര്‍ണ്ണ പന്തുണയാണുള്ളതെന്നും ഇവര്‍ അറിയിച്ചു. മൂന്നു വര്‍ഷം മുമ്പ് ബബി തയുടെ ഭര്‍ത്താവ് മരിച്ചു. കഴിഞ്ഞ മാര്‍ച്ച് 20നാണ് അമ്മയും മകളും താമസിച്ചിരുന്ന വീട് കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് ഒഴിപ്പിച്ചത്. കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി.

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബബിതയ്ക്ക് ഡോക്ടര്‍മാര്‍ പൂര്‍ണ്ണ വി ശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയായിരുന്നു. വിശ്രമത്തിലായിരുന്ന ബബിത പൊലീസ് എത്തി യിട്ടും എഴുന്നേറ്റില്ല. തുടര്‍ന്ന് കട്ടിലില്‍ കിടന്ന കിടക്കയോടു കൂടി പൊലീസ് ബബിതയെ എടുത്തു പുറത്തിറക്കി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാ യിരുന്നു. നിലവില്‍ വാടക വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. സൈബ ഈ വര്‍ഷം പത്താം ക്‌ളാസില്‍ പഠിക്കുന്നു. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒന്‍പതാം കള്ാസ് വിദ്യാര്‍ഥിനി സൈബയുടെ പുസ്തകങ്ങള്‍ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്ന സാധന ങ്ങളെല്ലാം അന്ന് പുറത്താക്കിയിരുന്നു.