കാഞ്ഞിരപ്പള്ളി∙ അമ്മയും മകളും താമസിച്ചിരുന്ന വീട് കോ ടതി ഉത്തരവിനെ തുടർന്ന് പൊലീസ് ഒഴിപ്പിച്ചു. ഭർത്താവ് മരിച്ച നിർധനയായ യുവതിയും ഒൻപതാം ക്ളാസ് വിദ്യാ ർഥിനി മകളുമാണ് വീടൊഴിയേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭർതൃസഹോദരൻ നൽ കിയ കേസിലാണ് പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാന വാസ് (44) മകൾ സൈബ ഷാനവാസ്(14) എന്നിവരെ താമസരിച്ചിരുന്ന ഒറ്റമുറി വീട്ടിൽ നിന്നും ഇന്നലെ പൊലീ സ് ഒഴിപ്പിച്ചത്.lady 8കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവിനെ തുടർ ന്നാണ് നടപടി. ഉത്തരവിനെതിരെ ഹൈക് കോടതിയിൽ നിന്നും ഇന്നലെ സ്റ്റേ ലഭിച്ചെങ്കിലും ഉത്തരവ് സ്ഥലത്തെ ത്തിക്കും മുമ്പ് വീടൊഴുപ്പിച്ചു. നാട്ടുകാരുടെ സഹായത്താ ലാണ് ഹൈക്കോടതിയിൽ സ്റ്റേവാങ്ങുന്നതിനുള്ള നടപ ടികൾ സ്വീകരിച്ചതെന്നും ബബിത പറയുന്നു. lady 6 lady 7മൂന്നു വർഷം മുമ്പ് ബബിതയുടെ ഭർത്താവ് മരിച്ചു. ഗർഭ പാത്രത്തിൽ മുഴയുണ്ടായതിനെ തുടർന്ന് ചികിൽസയിലാ യിരുന്ന ബബിതയ്ക്ക് ഡോക്ടർമാർ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയായിരുന്നു. വിശ്രമത്തിലായിരുന്ന ബബിത പൊലീസ് എത്തിയിട്ടും എഴുന്നേറ്റില്ല. തുടർന്ന് കട്ടിലിൽ കിടന്ന കിടക്കയോടു കൂടി പൊലീസ് ബബിതയെ എടുത്തു പുറത്തിറക്കുകയായിരുന്നു. kalayil striplady 5തുടർന്ന് കിടക്കയോടു കൂടി കാഞ്ഞിരപ്പള്ളി ജനറൽ ആശുപ ത്രിയിൽ പ്രവേശി പ്പിച്ചു. ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂളിലെ ഒൻപതാം കള്ാസ് വിദ്യാർഥിനി സൈബയുടെ പുസ്തകങ്ങൾ ഉൾപ്പ ടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്താക്കി. lady 3തങ്ങൾക്ക് താമസിക്കാൻ വീടോ മറ്റു സ്ഥലമോ ഇല്ലെന്നും ബബിത പറയുന്നു. വീടൊഴിയാൻ മൂന്നു ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പടെ താൻ അഭിഭാഷകൻ മുഖേന വെള്ളിയാഴ്ച്ച കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിക്കൊണ്ടാണ് വീടൊഴിപ്പിക്കാൻ കോടതി നിർദ്ദേശിച്ചതെന്നും ബബിത ആരോപിക്കുന്നു.

 

mes add newഇതേ തുടർന്ന് പൊലീസ് ശനിയാഴ്ച്ച സ്ഥലത്തെത്തിയ പ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. പലകകളും തുണി ഉപയോഗിച്ചും മറച്ച വീട്. വാതിലില്ല, വൈദ്യുതി ഇല്ല. മുറിയുടെ ഒരുവശത്ത് ഒരാൾക്ക് മാത്രം നിൽക്കാൻ കഴിയുന്ന അടുക്കള. ഒൻപതാം ക്ളാസുകാരിക്ക് ഇരുന്ന പഠിക്കാൻ കസേരയോ മേശയോ ഇല്ല. lady 2ഇതു കണ്ട് മടങ്ങിയ പൊലീസ് ഇവരുടെ ദയനീയാവസ്ഥ കാട്ടി ശനിയാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ റിപ്പോർട്ട് തള്ളിയ കോടതി ഇന്നലെ കാഞ്ഞിരപ്പള്ളി എസ്.എെ. യെ കോടതയിൽ വിളിച്ചു വരുത്തി ഉച്ചയ്ക്ക് ഒന്നിന് മുമ്പ് വീട് ഒഴിപ്പിച്ച് റിപ്പോർട്ട് നൽകണമെന്ന് കർശന നിർദ്ദേശം നൽകുകായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. lady 1ഈസമയം ഹൈക്കോടതയിൽ നിന്നും സ്റ്റേ ഉത്തരവ് ലഭിച്ചെങ്കിലും , സ്റ്റേ സ്ഥലത്തെത്തും മുമ്പ് പൊലീസിന് വീട് ഒഴിപ്പിക്കേണ്ടി വന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വനിതാ പൊലീസുകാരടങ്ങുന്ന സംഘമാണ് ബബിതയെയും മകൾ സൈബയെയും വീട്ടിൽ നിന്നും ഒഴിപ്പിച്ചത്.

ഭർത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒരു സെന്റ് സ്ഥലവും ഭർത്താവിന്റെ മരണ ശേഷം ഭർതൃമാതാവ് മറ്റൊരു മകന് എഴുതി കൊടുത്തതായി ബബിത ആരോപിക്കുന്നു. ഇതേ തുടർന്നാണ് തർക്കങ്ങളും കേസുകളും ഉടലെടുത്തത്. തനിക്ക് സ്ത്രീധനമായി ലഭിച്ച സ്വർണ്ണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ബബിത കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഇൗ കേസിൽ ബബിതയ്ക്ക് 390000 രൂപ നൽകാനും ഏറ്റുമാനൂർ കുടുംബ കോടതി 2010 ൽ വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഭർതൃവീട്ടുകാർ ഹൈകോടതയിൽ അപ്പീൽ നൽകിയിരിക്കുകയാണെന്നും ബബിത പറയുന്നു. മകളുടെ വിദ്യാഭ്യാസത്തിനും വീട്ടു ചിലവിനുംഇനി എങ്ങോട്ട് എന്നറിയാതെ പെരുവഴിയിലായിരിക്കുകയാണ് അമ്മയും മകളും. splash 1