എരുമേലി : ആളില്ലാത്ത വീടുകളില്‍ ആക്രിപെറുക്കലെന്ന വ്യാജേന മോഷണം നടത്തിയ നാടോടിസ്ത്രീകളെ നാട്ടുകാര്‍കൈയ്യോടെ പിടികൂടിയപ്പോള്‍ കാലുപിടുത്തവും ക്ഷമാപ ണവും കണ്ണീരും. കരിങ്കല്ലുംമൂഴി പൊര്യന്‍മല ഭാഗത്താണ് സംഭവം. ഉച്ചയോടെ വീടുകള്‍ കയറിയ മൂന്ന് തമിഴ് നാടോടി സ്ത്രീകളെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്.

ആക്രിപെറുക്കലെന്ന വ്യാജേന ഇവര്‍ വീടുകളില്‍ നിന്നും കൈക്കലാക്കിയ സാധനങ്ങള്‍ നാട്ടുകാര്‍ കണ്ടെടുത്തു. പോലീസില്‍ ഏല്പ്പിക്കുവാന്‍ ഒരുങ്ങിയപ്പോള്‍ മോഷണം നട ത്തിയയാള്‍ മാനസികരോഗം ബാധിച്ച ആളാണെന്ന് ഒപ്പമുള്ള നാടോടിസ്ത്രീകള്‍ പറഞ്ഞ തോടെ വിട്ടയക്കുകയായിരുന്നു.