ഡീസല്‍ടാങ്ക് ചോര്‍ന്ന് ഇന്ധനം റോഡില്‍ പരക്കുന്നതറിയാതെ യാത്ര തുടര്‍ന്ന വിവാ ഹപാര്‍ട്ടിയുടെ ബസ് പിന്തുര്‍ന്നു ഹൈവേ പൊലീസ് വന്‍ദുരന്തം ഒഴിവാക്കി. ചെങ്ങ ന്നൂരില്‍ നിന്നു പെരുമ്പാവൂര്‍ക്കായിരുന്നു യാത്ര. ഏറ്റുമാനൂരിലെത്തിയപ്പോഴാണു ഡീസല്‍ടാങ്ക് ചോര്‍ന്നു തുടങ്ങിയത്. ഡീസല്‍ റോഡിലൂടെ പരന്നൊഴുകുന്നതു ഡ്രൈവ റും ജീവനക്കാരും അറിഞ്ഞില്ല ഹര്‍ത്താലായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവു മായിരുന്നു.

എങ്കിലും പൊലീസ് ജാഗ്രതയിലായിരുന്നു. ഏറ്റുമാനൂരിലെത്തിയപ്പോള്‍ ഡീസല്‍ ചോ രുന്നതു ഹൈവേ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതാണ് അനുഗ്രഹമായത്. അപകടം മുന്നില്‍ കണ്ട പൊലീസ് സംഘം പിന്‍തുടര്‍ന്നു തവളക്കുഴിയില്‍ ബസ് തടഞ്ഞു. യാത്ര ക്കാരെ പുറത്തിറക്കി. വാഹനത്തിനു പുറത്തിറങ്ങിയപ്പോഴാണ് അവര്‍ വന്‍ ദുരന്ത ത്തില്‍ നിന്നാണ് ഇറങ്ങിയതെന്നറിയുന്നത്. ഡീസല്‍ ടാങ്കിന്റെ ചോര്‍ച്ചമാറ്റുന്നതിനും പൊലീസ് രക്ഷയായി.

സ്ത്രീകളും കുട്ടികളുമടങ്ങിയ യാത്രക്കാര്‍ പോലിസിനു നന്ദി പറഞ്ഞു. യാത്രയ്ക്കിട യിലെ ചെറിയ ഉരസല്‍ വലിയദുരന്തത്തില്‍ അവസാനിക്കുന്ന സാഹചര്യമാണു പൊ ലീസ് ഇടപെടല്‍കൊണ്ട് ഒഴിവായത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസ് സംഘത്തെ അഭിനന്ദിച്ചു.