എരുമേലി : വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നാട്ടുകാരനായ പ്രതി കസ്റ്റഡിയിലായെന്നു സൂചന. മണിമലയിലാണ് സംഭ വം. 38കാരിയായ യുവതിയെയാണ് പീഡിപ്പിച്ച് പ്രതി മുങ്ങിയത്.

ഏഴു മാസം ഗര്‍ഭിണിയായ യുവതി മണിമല സിഐ റ്റി.ഡി. സുനില്‍കുമാറിന് പരാ തി നല്‍കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് പ്രതിയും യുവതിയും പ്രണയത്തിലാ യത്. പ്രതിയെ ഉടന്‍ പിടികൂടി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.