പ്രകോപന പരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറ ല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊന്‍കുന്നം പോലീസില്‍ പരാതി. സി.പി.എം പൊന്‍കുന്നം ലോക്കല്‍ സെക്രട്ടറി വി.ജി ലാല്‍ ആണ് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്. പി ഇമ്മാനുവേല്‍ പോളിന് പരാതി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ട് ബി. ജെ.പി അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പൊന്‍കുന്നം രാജേന്ദ്ര മൈതാനിയില്‍ നടന്ന ജനാധിപത്യ സംഗമത്തില്‍ സംസാരിക്കവെ ശോഭാ സുരേന്ദ്രന്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി. 
സി.പി.എം സംസ്ഥന സെക്രട്ടറി കൊടിയരി ബാലകൃഷണനെ അധിക്ഷേപിച്ചും പ്രകോ പനപരമായി പ്രസംഗം നടത്തിയെന്നുമാണ് ആരോപണം. പ്രസംഗത്തിന്റെ സി.ഡിയു ടെ പകര്‍പ്പ് സഹിതമാണ് വി.ജി ലാല്‍ പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തെക്കു റിച്ച് അന്വേഷിച്ചതിന് ശേഷം മാത്രമെ കേസ് എടുക്കുക ഉള്ളു എന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ഇമ്മാനുവേല്‍ പോള്‍ കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്സിനോട് പറ ഞ്ഞു.

ശോഭാ സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ തെക്കോട്ട് എടുക്ക ണ്ടേ പ്രായമെത്രയായി, ഇനിയെങ്കിലും നേരാവണ്ണം ജീവിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും ശോഭ. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ വല്ലേട്ടനല്ലന്നും സി. പി. എം ആക്ര മണം അവസാനിപ്പിക്കണമെന്നും ശോഭ സുരേന്ദ്രന്‍ പൊന്‍കുന്നത്ത് നടത്തിയ വിവാദ പ്രസംഗത്തില്‍ പറഞ്ഞു.
കേരള പോലീസില്‍ മോദി ഭക്തര്‍ ഉണ്ടെന്നും കേരള പോലീസിന് ബി.ജെ.പി മന്ത്രിമാ രെ സല്യൂട്ട് ചെയ്യേണ്ട കാലം വിദൂരമല്ലന്നും ശോഭ പറഞ്ഞു, ആര്‍.എസ്.എസ് അനു ഭാവികളായ പോലീസുകാര്‍ പോലീസിന്റെ പ്രധാന തസ്‌കയില്‍ ഉണ്ടന്നും അവരില്‍ വിശ്വാസം ഉണ്ടെന്നും ശോഭ സുരേന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പൊന്‍കുന്നം രാജേന്ദ്ര മൈതാനി യില്‍ നടന്ന ജനാധിപത്യ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.