വിമാനതാവളം എരുമേലിയിലായേക്കും : ചെറുവളളി തോട്ടത്തിന് സാധ്യത ; മൊത്തം ആറ് തോട്ടങ്ങൾ ലിസ്റ്റിൽ.
Report: Abdul Muthalib
എരുമേലി : നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനതാവള പദ്ധതി ക്കായി ആറ് തോട്ടങ്ങളുടെ പട്ടിക ഉന്നത തല സമിതി മുഖ്യമന്ത്രിക്ക് സമ ർപ്പിച്ചതിൽ  എരുമേലിയിലെ ചെറുവളളി എസ്റ്റേറ്റിന് പ്രഥമ പരിഗണന ലഭിക്കാൻ സാധ്യത. പത്തനംതിട്ട ജില്ലയിലെ കുമ്പഴ, ളാഹ, കോന്നിയി ലെ കല്ലേലി, കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ പ്രപ്പോസ്, വെളളനാടി എസ്റ്റേറ്റുകളാണ് ചെറുവളളി കൂടാതെ ലിസ്റ്റിലുളള മറ്റ് അഞ്ച് തോട്ട ങ്ങൾ.SCOLERS
വിമാനതാവള നിർമാണത്തിന് ഏറ്റവും അനുയോജ്യം ചെറുവളളിയാ ണെന്ന് നേരത്തെ നടന്ന പഠനത്തിൽ തെളിഞ്ഞിരുന്നു. ഇനി സർക്കാർ തല ത്തിലുളള സാധ്യതാ പഠനത്തിലും ചെറുവളളിയാണ് ഏറ്റവും അനു യോജ്യമെന്ന് റിപ്പോർട്ട് ലഭിച്ചാൽ തോട്ടം ഏറ്റെടുത്ത് വിമാനതാവളം നിർമിക്കാനുളള നടപടികളിലേക്ക് സർക്കാരിന് കടക്കാം. ഇതിന് മുമ്പാ യി കേന്ദ്ര വ്യോമയാന വകുപ്പിൻറ്റെയും പരിസ്ഥിതി വനം മന്ത്രാലയ ത്തിൻറ്റെയും അനുമതി തേടും.airport main
സാധ്യതാ പഠനം ഇതുവരെയും സർക്കാർ തലത്തിൽ നടന്നിട്ടില്ല. വിമാന താവള നിർമാണത്തിനായി വിദേശ മലയാളി സംഘടന നടത്തിയ പഠന ത്തിൽ ചെറുവളളിയാണ് അനുയോജ്യമെന്ന് എയ്കോം എന്ന കൺസൽട്ട ൻസിയുടെ റിപ്പോർട്ട് സർക്കാരിൻറ്റെ പക്കലുണ്ട്. സർക്കാർ തലത്തിൽ പഠനത്തിന് വ്യവസായ വികസന കോർപറേഷൻ മുഖേനെ കൺസൽട്ട ൻറ്റ് ഏജൻസിയെ തെരഞ്ഞടുക്കാൻ നടപടികൾ അന്തിഘട്ടത്തിലാണ്. ഏജൻസി ഏതെന്ന് അടുത്ത ദിവസം തീരുമാനമാകും.SCOLERS
ചെറുവളളി അനുയോജ്യമാണെന്ന് സ്ഥിരീകരിച്ചാൽ ബിലീവേഴ്സ് ചർ ച്ചിൽ നിന്നും  തോട്ടം വിട്ടുകിട്ടുന്നതാണ് വിമാനതാവള നിർമാണത്തിനു ളള ഏക തടസം. സംരഭകത്വ പങ്കാളിത്തം ബിലീവേഴ്സ് ചർച്ചിന് നൽ കി സമവായത്തിലൂടെ തോട്ടം  ഏറ്റെടുക്കാൻ നീക്കമുണ്ട്. കോടതിയിൽ സർക്കാരും ബിലീവേഴ്സ് ചർച്ചും തമ്മിലുളള ചെറുവളളി എസ്റ്റേറ്റി ൻറ്റെ ഉടമസ്ഥാവകാശ തർക്കം തീർപ്പാകാൻ കാലതാമസമേറുമെന്നതി നാലാണ് സമവായം ആലോചിക്കുന്നത്.
കോടതിയിലെ കേസ് മൂലം എസ്റ്റേറ്റ് വില നൽകി വാങ്ങി സർക്കാരിന് വിട്ടുകൊടുക്കുന്നത് നിയമതടസമായേക്കും.  പത്തനംതിട്ട ജില്ലയിലെ മൂന്ന് തോട്ടങ്ങളും ഹാരിസൺ കമ്പനിയിൽ നിന്ന് ഏറ്റെടുക്കാൻ കഴി യാതെ കോടതിയിൽ തർക്കം നിലനിൽക്കുന്നതും മുക്കൂട്ടുതറ പ്രപ്പോസ് എസ്റ്റേറ്റിന് സ്ഥലം കുറവായതും വെളളനാടി തോട്ടത്തിൽ കുന്നുകൾ തടസമായതും മുൻനിർത്തിയാണ് ചെറുവളളിക്ക് പ്രഥമ പരിഗണന ലഭിക്കാൻ സാധ്യതയേറിയിരിക്കുന്നത്.
പെരിയാർ കടുവ വന സങ്കേത വുമായുളള ദൂരപരിധിയും തിരുവനന്ത പുരം, നെടുമ്പാശേരി വിമാനതാ വളങ്ങളുമായുളള ആകാശദൂരവും ഉൾപ്പടെ ഒട്ടേറെ നിബന്ധനകൾ പരിശോധിച്ചാണ് സാധ്യതാ പഠനം നടത്തുക. റവന്യു അഡീഷണൽ ചീഫ് സെക്കട്ടറി പി എച്ച് കുര്യൻ, വ്യവസായ വികസന കോർപറേഷൻ എംഡി ഡോ.എം ബീന, പത്തനംതിട്ട ജില്ലാ കലക്ടർ ആർ ഗിരിജ എന്നിവരുൾപ്പെട്ട സമിതിയാണ് തോട്ടങ്ങൾ സന്ദർശിച്ച് റാങ്കിങ് നടത്തി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.