ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡ് മാനിടംകു ഴിയിലാണ് ജനപക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും രണ്ട് തവണ ഗ്രാമ പഞ്ചായത്തംഗവുമായ വിമല ജോസഫിനെയാണ് പി. സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മല്‍സര രംഗത്തിറങ്ങുന്നത്. അ തേ സമയം കേരള കോണ്‍ഗ്രസ് എമ്മും സ്വന്തം സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുവാനായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

എന്നാല്‍ എല്‍.ഡി.എഫിലെ സി.പി.എമ്മോ യു.ഡി.എഫിലെ കോണ്‍ഗ്രസോ ബി.ജെ.പി യോ ഇതുവരെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല. അതേ സമയം ഒരു മുഴം മുമ്പേ ജനപ ക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപ്പിച്ചതിലൂടെ മല്‍സരം കടുപ്പമാകുമെന്ന് സൂചന നല്‍കിയി രിക്കുകയുമാണ്.

കോണ്‍ഗ്രസിലെ കൃഷ്ണകുമാരി ശശികുമാറിന്റെ നിര്യണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കാരണം. ഏതു മുന്നണി വിജയിച്ചാലും പഞ്ചായത്ത് ഭരണസമിതി യെ ബാധിക്കില്ല.മാനിടുംകുഴി വാര്‍ഡിലെ ഉപ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 14 നാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് സീറ്റില്‍ മല്‍സരിച്ച കൃഷ്ണകുമാരി 221 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.കഴിഞ്ഞ തവണ യുഡിഎഫിലായിരുന്ന കേരള കോണ്ഡഗ്രസ്എം പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ഇക്കുറി മത്സരരംഗത്തുണ്ടാ യിരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കൂടാതെ കോണ്‍ഗ്രസിലെ പ്രദേശിക നേതാക്കള്‍ക്കി ടെയിലെ ചേരിപ്പോര് മുന്നണിക്ക് തലവേദനയായിരിക്കുകയാണ്. കഴിഞ്ഞയിടെ സാമൂ ഹ്യ മാധ്യമങ്ങളിലൂടെ ചില നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഡിസിസി, മണ്ഡല നേതാക്കള്‍ തമ്മിലാണ് ചേരിപ്പോര് രൂക്ഷമായിരിക്കുന്നത്.

ഇത് പരിഹരിക്കുകയെന്നത് നേതാക്കളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. മിക്ക തെരഞ്ഞെ ടുപ്പുകളിലും യുഡിഎഫിന്റെ ഉറച്ച വാര്‍ഡായിരുന്നു മാനിടംകുഴി. എല്‍ഡിഎഫില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയായിരിക്കും മത്സരിക്കുന്നത്. എന്‍ഡിഎ മുന്നണിക്കും സ്ഥാനാര്‍ഥിയുണ്ടാരിക്കുമെന്നും ഉടന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തി തെരഞ്ഞെടുപ്പ് പ്രചര ണം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.