കാഞ്ഞിരപ്പള്ളി:വിധവയായ വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് പുല്‍ക്കുന്ന് സ്വദേശികളായ ജിജോ കൃഷ്ണന്‍ (45) ഇയാളുടെ മകന്‍ വിഷ്ണു (22) സുഹൃത്ത് മണ്ണംപ്ലാവ് റിബിന്‍ (20) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
peedanam prathy
പൊടിമറ്റം പൂല്‍ക്കുന്ന് ഭാഗത്തുകൂടി അമിത വേഗത്തിലും വലിയ ശബ്ദത്തോടു കൂ ടിയും ബൈക്ക് സ്ഥിരമായി ഓടിക്കുന്നതിനെതിരെ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നില്‍ പുല്‍ക്കുന്ന് സ്വദേശിനി വീട്ടമ്മയും മകനുമാ ണെന്ന് ആരോപിച്ച് മൂവരും ഇവരുടെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. st.joseph pubic school
ഞായറാഴ്ച്ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തില്‍ വീട്ടമ്മയ് ക്കും മകനും പരുക്കേറ്റു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ പാറത്തോട്, മുണ്ട ക്കയം ഭാഗങ്ങളില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി കോട തിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.splash 1