കാഞ്ഞിരപ്പള്ളി: ബസിൽ നിന്നും വലിച്ചിറക്കി വിദ്യാർകത്ഥികളെ മർ ദ്ദിച്ച സംഭവത്തിൽ മുന്ന് ബി.ജെ.പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റി സ്വദേശി അഭിജിത്ത് വേണു (22), ചിറ്റടി സ്വദേശികളാ യ ശബരീഷ് വാസുദേവൻ (19) എബിൻ സദൻ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.arrested bjp rss members 1 മർദ്ദനത്തിൽ പങ്കളികളായ മറ്റ് അഞ്ച് ബി.ജെ.പി, ആർ.എസ്.എസ് പ്ര വർത്തകർക്കായുള്ള അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചോറ്റിയിൽ വെച്ചായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന മുണ്ടക്കയം സ്വദേശി കളായ നന്ദു എം.കെ, അനന്തു പ്രസാദ്, മുത്തുസ്വാമി വി.വി എന്നിവ ർക്കാണ് മർദനമേറ്റത്.

ബസ് തടഞ്ഞ് നിറുത്തി ഇവരെ ഇറക്കിയ ശേഷമാണ് പത്തോളം ബി.ജെ .പി പ്രവർത്തകർ ചേർന്ന് മർദനം നടത്തിയതെന്ന് പോലീസ് അറിയി ച്ചു. തടയാൻ ശ്രമിച്ച യാത്രക്കാരെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തതാ യി പോലീസ് അറിയിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രി യിൽ പ്രവേശിപ്പിച്ചിരുന്നു.

മുവരും പള്ളിക്കത്തോട് ഐ.റ്റി.ഐ സ്‌കൂ ളിലെ വിദ്യാർത്ഥികളാണ്. കഴിഞ്ഞ ദിവസം ഐ.റ്റി.ഐ സ്‌കൂളിൽ നടന്ന എസ്.എഫ്.ഐ എ.ബി.വി.പി സംഘർഷത്തിന്റെ ഭാഗമായാണ് മർദ്ദനം നടന്നതെന്നും പേലീസ് പറഞ്ഞു. ഇവരെ കോടയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.