കാഞ്ഞിരപ്പളളി : 26ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സതേടിയെത്തിയ ബാലന്റെ വയറിന്റെ മുകള്‍ഭാഗത്തുനിന്ന് 12 സെന്റിമീറ്ററിലധികം നീളമുളള ജീവനുളള വിരയെ കണ്ടെത്തി.

പമ്പാവാലി സ്വദേശിയായ വിദ്യാര്‍ത്ഥി പമ്പാവാലി കരികിലമറ്റത്തില്‍ ടിജോ ടോം കടുത്ത വയറുവേദനയും, ക്ഷീണവും കാരണം ഒരാഴ്ചയിലേറെയായി സ്‌കൂളില്‍പോ കാന്‍ സാധിക്കാതെ മരുന്നുകള്‍ കഴിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വയറുവേ ദന അസഹ്യമായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയിലെ സര്‍ജനായ ഡോ.കുരുവിള പി.സി. യെ കാണിക്കുകയായിരുന്നു.

പരിശോധനയില്‍ ചെറിയ തടിപ്പ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്‌കാനിംഗിന് വിധേയ മാക്കിയപ്പോള്‍ ഒരു മുഴ കണ്ടെത്തി. പത്താം തീയതി വെളളിയാഴ്ച മുഴ നീക്കുവാനാ യി സര്‍ജറിക്ക് വിധേയമാക്കിയപ്പോഴാണ് ജീവനുളള വിരയെ കണ്ടെത്താനായത്. സര്‍ ജറിയിലൂടെ പുറത്തെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷവും വിര ജീവനോടെയിരിക്കു ന്നത് വളരെ അപൂര്‍വ്വമാണെന്ന് ഡോ. കുരുവിള അഭിപ്രായപ്പെട്ടു.

ഇത്തരം വിരകള്‍ സാധാരണ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത് മലിനജലത്തിലൂ ടെയായതിനാല്‍ മലിനജലസമ്പര്‍ക്ക സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെ ന്നും ഡോക്ടര്‍ അറിയിച്ചു. വിരയെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനായി പരിശോധനകള്‍ ക്ക് അയച്ചിരിക്കുകയാണ്. കുട്ടി ഓപ്പറേഷനുശേഷം സുഖം പ്രാപിച്ചു വരുന്നു.