എരുമേലി : ഇന്നും നിലത്തെഴുത്തിനെ സുകൃതമായി പൈതൃക സമ്പത്തായി പകരുന്ന ആശാട്ടിയാണ് എരുമേലി നാലുമാവുങ്കൽ രമണി ടീച്ചർ. നാവിൽ ആദ്യാക്ഷരം കുറിച്ച് കളരിയിലേക്കെത്തുന്ന മൂന്ന് വയസുകാരായ കുട്ടികളുടെ ഉറയ്ക്കാത്ത പിഞ്ചുവിര ലുകൾ വടിവൊത്ത അക്ഷരവഴിയിലേക്ക് അവർ നയിക്കുന്നത് മണലെഴുത്തിലൂടെ യാണ്. ഒരു പക്ഷെ പുതുതലമുറയ്ക്കറിയാത്ത വിസ്മയം കൂടിയാണ് നിലത്തെഴു ത്തും ആശാൻ പളളിക്കൂടവും.
25 വർഷങ്ങൾക്ക് മുമ്പ് വരെ നാട്ടിലെല്ലാം ആശാൻ കളരികളുണ്ടായിരുന്നു. കരിമ്പന യുടെ ഓലയിൽ എഴുത്താണി ഉപയോഗിച്ച് ആശാൻ കോറിയിടുന്ന അക്ഷരങ്ങളിലൂ ടെയാണ് അന്നത്തെ തലമുറ ജീവിതം പഠിച്ചിരുന്നത്. നിലത്ത് വിരിച്ചിട്ട മണൽതരിക ളിൽ വിരലു കൊണ്ടാണ് അക്ഷരങ്ങളെഴുതി പഠിച്ചിരുന്നത്. പിന്നെയാണ് സ്ലേറ്റും ക ല്ലുപെൻസിലും പെൻസിലും പേനയും പേപ്പറുമൊക്കെ പരിചയിച്ചിരുന്നത്.
അക്ഷരങ്ങളെഴുതി പഠിക്കുന്നതോടൊപ്പം നല്ല ശീലങ്ങളും സ്വഭാവശുദ്ധിയും അച്ചടക്ക വും ആദരവും ഈശ്വരഭക്തിയും കളരിയിൽ പഠിപ്പിച്ചിരുന്നു. കാലം മാറി വിദ്യാ ഭ്യാസ മേഖല സ്മാർട്ടായതോടെ കളരികളും കുടിപ്പളളിക്കൂടങ്ങളും വിസ്മൃതിയി ലായെങ്കിലും എരുമേലിയിൽ രമണിടീച്ചറുടെ കളരിക്ക് അന്നും ഇന്നും മാറ്റമില്ല. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് വരെ വിദ്യാർത്ഥികളെത്തുന്നുണ്ട് ഇവിടെ.
മലയാളം നന്നായി പഠിക്കണമെങ്കിൽ പഴയ ആശാൻ കളരി വേണമെന്ന സ്ഥിതിയി ലാണിപ്പോഴെന്ന് രക്ഷകർത്താക്കൾ പറയുന്നു. രമണി ടീച്ചറുടെ അമ്മ തങ്കമ്മയുടെ അച്ഛൻ ശങ്കുപ്പിളള ആശാനാണ് കളരി തുടങ്ങിയത്. ഇദ്ദേഹത്തിൻറ്റെ മരണശേഷം മകൾ തങ്കമ്മയായി ആശാട്ടി. അമ്മ തങ്കമ്മ മരിച്ചതോടെയാണ് രമണി ടീച്ചർ ഗുരുനാഥ യായി കളരി ഏറ്റെടുത്തത്. എത്ര സ്കൂളുകളിലും കോളേജുകളിലും പഠിച്ചാലും കള രിയിലെ പഠനകാലം ഒരിക്കലും മറക്കാതെ മനസിൽ സൂക്ഷിക്കുന്നവർ നിരവധിയാ ണ്.
എന്നാൽ അക്ഷരങ്ങളിലൂടെ ജീവിതം പഠിപ്പിച്ച ആശാൻമാരുടെയും ആശാട്ടിമാരുടെ യും ജീവിതം ഇപ്പോൾ ഏറെ പരിതാപകരമാണെന്ന് രമണി ടീച്ചർ പറയുന്നു. മറ്റുളള മേഖലയിലെ പെൻഷൻ വർധിപ്പിച്ചപ്പോഴും ഇവരുടേത് കൂട്ടാൻ അധികൃതർ ഇനി യും തയ്യാറായിട്ടില്ല. ആശാൻമാർക്കും ആശാട്ടിമാർക്കും പ്രതിമാസം 500 രൂപ ഗ്രാൻ റ്റായി സർക്കാർ നൽകുന്നത് മാത്രമാണ് ഏക ആശ്വാസം.