കാഞ്ഞിരപ്പള്ളി:ഫൊട്ടോഗ്രഫിയില്‍ വിജയമ്മയുടെ വിജയത്തിനു പിന്നില്‍ ജീവിത പോരാട്ടങ്ങളുടെ കഥയും കഴിവുമാണ്. ഫൊട്ടോഗ്രഫറായിരുന്ന ഭര്‍ത്താവിന്റെ ആകസ്മിക വേര്‍പാടിനു മുന്നില്‍ പകച്ചുപോയ യുവതി, പിന്നീടു ജീവിക്കാന്‍വേ ണ്ടി ഭര്‍ത്താവിന്റെ പാത തന്നെ തിരഞ്ഞെടുത്തു. ഇന്നു പ്രഫഷനല്‍ ഫൊട്ടോഗ്രഫ റായി മാറി. 1994ല്‍ വിജയമ്മയുടെ ഭര്‍ത്താവ് മരിക്കുമ്പേള്‍ കുട്ടികള്‍ക്കു പ്രായം അഞ്ചും മൂന്നും വയസ്സ്. splash newകുട്ടികള്‍ക്കു വേണ്ടി ജീവിച്ചേ മതിയാവൂ എന്നു തിരിച്ചറിഞ്ഞ വിജയമ്മ ആരു ടെയും സഹായം കൂടാതെ ജീവിക്കണമെന്ന ഇച്ഛാശക്തി കൊണ്ടുമാത്രമാണ് ഇന്ന് അറിയപ്പെടുന്ന പ്രഫഷനല്‍ ഫൊട്ടോഗ്രഫറായി മാറിയത്. കുട്ടികള്‍ക്കു വേണ്ടി ജീവിക്കണമെന്ന മോഹമാണ് അടഞ്ഞുകിടന്ന സ്റ്റുഡിയോ തുറന്നു പ്രവര്‍ത്തിപ്പി ക്കാന്‍ ചിറക്കടവ് വിജയഭവനില്‍ വിജയമ്മ തീരുമാനിച്ചത്.photographer vijayamma 22
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ രഞ്ജിനി ഡിജിറ്റല്‍ ഫോട്ടോ സ്റ്റുഡിയോ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഫൊട്ടോഗ്രഫിയുമായുള്ള ഏക ബന്ധം ഭര്‍ത്താവ് സ്റ്റുഡി യോ നടത്തിയിരുന്നു എന്നതു മാത്രം. സ്റ്റുഡിയോ ഏറ്റെടുത്തു പ്രവര്‍ത്തനം ആരംഭി ക്കുമ്പോള്‍ ഭര്‍ത്താവ് ജോലിക്കു നിര്‍ത്തിയിരുന്ന രണ്ടു ജീവനക്കാര്‍ സഹായത്തിന് ഉണ്ടായിരുന്നു. st.joseph pubic schoolഎന്നാല്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞതോടെ ഇവര്‍ കൂടുതല്‍ വരു മാനമുള്ള ജോ ലി കണ്ടെത്തി പോയി. എങ്കിലും വിജയമ്മ പതറിയില്ല. ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതുമുതല്‍ എല്ലാ ജോലികളും സ്വയം ചെയ്തു. 1995 കാലഘട്ടത്തില്‍ ഫോട്ടോ എടുക്കല്‍ ഏറെ ക്ലേശകരമായിരുന്നുവെന്നു വിജയമ്മ ഓര്‍മിക്കുന്നു.

കാലം മാറിയതോടെ ഫൊട്ടോഗ്രഫി മേഖലയിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ട് 2004ല്‍ ഡിജിറ്റല്‍ ക്യാമറയും കംപ്യൂട്ടറും വാങ്ങി. മൂന്നു മാസത്തോളം കംപ്യൂ ട്ടറില്‍ എഡിറ്റിങ് പഠിച്ചു. ഇപ്പോള്‍ ഫോട്ടോ എടുക്കലും പ്രിന്റ് തയാറാക്കലു മടക്കം എല്ലാ ജോലികളും വിജയമ്മ തനിച്ചു ചെയ്യുന്നു. padikal newഇപ്പോള്‍ മികച്ച നിലവാരത്തിലുള്ള ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങളെടുക്കു ന്നത്. പാസ്‌പോര്‍ട്ട് ഫോട്ടോകള്‍ തുടങ്ങി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്ക ളുടെയും വിവാഹ ചടങ്ങുകള്‍ വരെ ക്യാമറയില്‍ പകര്‍ത്തി ആല്‍ബങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്. ഇതു കൂടാതെ സ്റ്റുഡിയോയില്‍ ഫോട്ടോ ലാമിനേഷന്‍, ഫോട്ടോ സ്റ്റാറ്റ് എന്നിവയുമുണ്ട്. മകള്‍ രഞ്ജിനിയെ വിവാഹം കഴിപ്പിച്ച് അയച്ചു. മകന്‍ രഞ്ജിത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി ജോലിക്കായുള്ള ശ്രമത്തിലാണ്.splash 1