60 തികയുമ്പോഴും വികസനം അകലെയാണ് കാഞ്ഞിരപ്പള്ളിയില്‍. റോഡ്, വൈദ്യുതി, വെള്ളം, ആരോഗ്യം, ടുറിസം, നഗരവികസനം,കൃഷി, വ്യവസായം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നീ മേഖലകളിലെല്ലാം വികസനം ഏറെ പിന്നിലാണ്.സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക ചരിത്രങ്ങളില്‍ ഇടംപിടിച്ച കാഞ്ഞിരപ്പള്ളിക്ക് വികസനത്തില്‍ ഇനി ഏറെ ദൂരം മുന്നേറേണ്ടതുണ്ട്.
add-were metro-1റോഡുകളുടെ വികസനം അനിവാര്യം-കാഞ്ഞിരപ്പള്ളി

നിലാവരമുള്ളതും സുരക്ഷിത യാത്രയ്ക്കുതകുന്നതുമായ റോഡുകളാണ് മലയോര മേഖലയായ കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വികസനത്തിന് ആവശ്യമായ പ്രധാന ഘടങ്ങളിലൊന്ന്. താലൂക്ക് ആസ്ഥാനമായ കാഞ്ഞരിപ്പള്ളി നഗരത്തിലൂടെ കടന്നു പോകുന്ന പ്രധാന പാതയാണ് കൊട്ടാരക്കര– ഡിന്‍ഡിക്കല്‍ ദേശീയ പാത 183. ദേശീയ പാതയായി ഉയര്‍ത്തിയ പഴയ കെ.കെ.റോഡ് ബിഎംബിസി നിലവാരത്തില്‍ റീടാര്‍ ചെയ്തതല്ലാതെ മറ്റു കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല.  kply-copyദേശീയ പാതയാക്കിയിട്ടും വീതി കൂട്ടാത്ത പാത കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ടൗണുകളില്‍ എത്തുമ്പോള്‍ ഇടുങ്ങിയ വഴിയായി മാറുന്നു. രണ്ടു നഗരങ്ങളിലും ഗതാഗത കുരുക്കും രൂക്ഷമാണ്. നിലവില്‍ പൊന്‍കുന്നം മുതല്‍ മുണ്ടക്കയം വരെ ഭാഗത്ത് ടാറിങ് പൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. പാത വീതികൂട്ടി വളവുകള്‍ നിവര്‍ത്തി മതിയായ ഗതാഗത സുരക്ഷാ സംവിധാനങ്ങളോടെ ദേശീയ നിലവാരത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.

കാഞ്ഞിരപ്പള്ളി-മണിമല റോഡ്, കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡ്, കാഞ്ഞിരപ്പള്ളി എരുമേലി റോഡ് എന്നിവയാണ് മറ്റ് പ്രധാന റോഡുകള്‍,ഇതില്‍ കാഞ്ഞിരപ്പള്ളി-എരുമേലി റോഡ് ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്തു. ബാക്കി രണ്ടു റോഡുകളും ഇന്നും പഴയ നിലവാരത്തില്‍ തന്നെയാണ്.

മുണ്ടക്കയം ടൗണില്‍ ദേശീയ പാത മുറിച്ച് കടന്നു പോകുന്ന മറ്റൊരു പ്രധാന പാതയാണ് പൂഞ്ഞാര്‍- എരുമേലി സംസ്ഥാന പാത. ഈരാറ്റുപേട്ടിയില്‍ നിന്നും പറത്താനം വഴി എത്തുന്ന പാത അടുത്തിടെ മികച്ച നിലവാരത്തില്‍ നവീകരിച്ചെങ്കിലും ടൗണില്‍ നിന്നുള്ള മറ്റു റോഡുകളായ മുണ്ടക്കയം -കോരൂത്തോട്, കൂട്ടിക്കല്‍ -ഇളംകാട് എന്നിവ പഴയ നിലവാരത്തിലാണ്.vagamon
പൊന്‍കുന്നം–മണിമല, പൊന്‍കുന്നം– പാലാ എന്നീ റോഡുകള്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഭാഗമാക്കി കെഎസ്ടിപി ഏറ്റെടുത്തിട്ട് വര്‍ഷങ്ങളായി. എന്നാല്‍ പൊന്‍കുന്നം–മണിമല റോഡിന് വീതികൂട്ടാന്‍ സ്ഥലമെറ്റെടുത്ത് അതിരുകള്‍ നിശ്ചയിച്ചതല്ലാതെ തുടര്‍ നടപടികളുണ്ടായിട്ടില്ല.

പൊന്‍കുന്നം–പാലാ റോഡ് ബിഎംബിസി നിലവാരത്തില്‍ പുനരുദ്ധരിച്ചെങ്കിലും അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ റോഡ് നിര്‍മ്മാണത്തില്‍ അശാസ്ത്രീയത ഉണ്ടെന്ന ആരോപണം ശക്തമാണ്. റോഡ് പുനരുദ്ധരിച്ച ശേഷം 10 മാസത്തിനുള്ളില്‍ നാല്‍പ്പതോളംഅപകടങ്ങള്‍ നടന്നു, 13 ജീവനുകള്‍ പൊലിഞ്ഞു. അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു. റോഡില്‍ മതിയായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളുമില്ല.still0921_00003
ശബരിമല തീര്‍ഥാടന കാലത്ത് ഏറ്റവുമധികം തീര്‍ഥാടക വാഹനങ്ങള്‍ കടന്നു പോകുന്ന പൊന്‍കുന്നം– കെവിഎംഎസ്– കുറുവാമൂഴി റോഡിന് വീതിയില്ല. ഇടുങ്ങിയ റോഡില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് സീസണില്‍ പതിവാണ് .add-were-2 siva-2