എരുമേലി : ആഡംബര കാറുകൾ വാടകക്കെടുത്ത് തമിഴ്നാട്ടിൽ വിറ്റതിന് റിമാൻഡിലാ യ സഹോദരൻമാർക്ക് കഴിഞ്ഞയിടെ രാമപുരം പോലിസ് പിടികൂടിയ വാഹന മോഷ ണക്കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലിസ്.  പിഴകിൽ നിന്ന് മോഷ ണം പോയ കാർ വിറ്റതുൾപ്പടെ പത്തോളം വാഹനങ്ങൾ മോഷ്ടിച്ച് വിറ്റ സംഘമാണ് പാ ലായിൽ പിടിയിലായത്. ഈ സംഘത്തിൻറ്റെ തലവനായ മേലുകാവ് സ്വദേശി ജോവാൻ ആണ് കഴിഞ്ഞ ദിവസം മണിമല പോലിസ് പിടികൂടിയ സഹോദരൻമാരുൾപ്പെട്ട മോഷ ണ സംഘത്തെ നയിച്ചിരുന്നതെന്ന് പറയുന്നു.

ഇയാൾക്കൊപ്പം മുമ്പ് നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയായ എരുമേലി സ്വദേശി ശ്രീനിപുരം വട്ടക്കയം സലിമും അറസ്റ്റിലായിരുന്നു. ഈ പ്രതികൾ റിമാൻഡി ലാണ്. മണിമല പോലിസ് അറസ്റ്റ് ചെയ്ത ചേനപ്പാടി പാലക്കാട്ട് വീട്ടിൽ വൈശാഖ്, അനുജൻ വിശാഖ് എന്നിവരും റിമാൻഡിലാണ്. ഇവർക്കെതിരെ മറ്റ് സ്റ്റേഷനുകളിലും സമാനമായ കേസുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചെറുവളളി സ്വദേശിയുടെ രണ്ട് കാറുകളാണ് ഇവർ വാടകക്കെടുത്ത് വിറ്റത്. കാറുകൾ ജോവാൻ മുഖേനെയാണ് തമി ഴ്നാട്ടിൽ വിറ്റതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിരുന്നു.തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന വാഹന മോഷണ സംഘ ത്തെ ഇവർ പിടിയിലായതോടെ കുടുക്കാനാകുമെന്നാണ് പോലിസിലെ പ്രത്യേക സ്ക്വാ ഡിൻറ്റെ പ്രതീക്ഷ. വാഹനങ്ങൾ പൊളിച്ചുമാറ്റി വിൽപന നടത്തുന്ന സംഘമാണ് മോഷ ണങ്ങൾക്ക് പിന്നിലുളളത്. പൊളിച്ച് വിൽക്കുന്നതോടെ തെളിവില്ലാതായി കേസന്വേഷ ണത്തിന് തുമ്പില്ലാതെ വരുമെന്നാണ്  സംഘത്തിൻറ്റെ കണക്കുകൂട്ടൽ. ഇതാണ് മോഷണ ത്തിന് പ്രേരണ പകരുന്നതെന്ന് കരുതുന്നു. സംഘത്തിൽ ഇനിയും പ്രതികൾ പിടിയിലാ കാനുണ്ട്.

ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വാടകക്കെടുക്കുന്ന വാഹനങ്ങൾ കാണാ താകുന്ന സംഭവങ്ങൾ വർധിച്ചതോടെ റെൻറ്റ് എ കാർ ഏജൻസികൾ പ്രവർത്തനം നിർ ത്തിക്കൊണ്ടിരിക്കുകയാണ്.