എരുമേലി : പറമ്പ് നിറഞ്ഞ് 400 വാഴകൾ വളർന്ന് ഒടുവിൽ കുല കൾ വെട്ടിവിറ്റപ്പോൾ  മുടക്കിയതിൻറ്റെ പകുതി പോലും വിലയി ടിവ് മൂലം കിട്ടിയില്ല. വെറുതെ മെനക്കെട്ടല്ലോയെന്നോർത്ത് വിഷ മിച്ചിരിക്കുമ്പോഴാണ് ആടുകൾക്ക് തീറ്റയ്ക്കായി പുല്ല് വെച്ചുപിടി പ്പിച്ച് വളർത്താൻ തീരുമാനിച്ചത്. വാഴ കൃഷി ചതിച്ചതിൻറ്റെ വി ഷമത്തിൽ പറമ്പ് നിറയെ വളർത്തിയ തീറ്റപ്പുല്ല് കൃഷിയിലൂടെ ആ ടുകളുടെ വയറും നിറഞ്ഞ് ഇപ്പോൾ മാസം തോറും പതിനായിരം രൂപയാണ് വരുമാനം കിട്ടിക്കൊണ്ടിരിക്കുന്നത്.
ഈ വിജയഗാഥ എരുമേലി കൊരട്ടി ചെമ്പകത്തുങ്കൽ ജോസ് മോൻ എന്ന ജോസിൻറ്റേതാണ്. മുപ്പത് സെൻറ്റ് സ്ഥലത്താണ് ജോസ് 400 വാഴകൾ നട്ടത്. കുലകൾ വെട്ടിവിറ്റപ്പോൾ മൊത്തം വിലയിടിവി ൻറ്റെ സീസണായിരുന്നു. വൻ നഷ്ടമാണ് ഉണ്ടായതെന്ന് ജോസ്
പറയുന്നു. വാഴയെല്ലാം ചുവടെ വെട്ടിക്കളഞ്ഞിട്ട് മണ്ണ് നന്നായി കൊത്തിയിളക്കിയതിന് ശേഷം കപ്പ നടുന്നപോലെയാണ് തീറ്റപ്പു ല്ലുകളുടെ വിത്തുകൾ പാകി തടമിട്ടത്. മണ്ണുത്തി കാർഷിക ഗവേ ഷണ കേന്ദ്രത്തിൽ നിന്നും സിയോത്രി എന്ന വിത്ത് തെരഞ്ഞെടുത്ത് വാങ്ങുകയായിരുന്നു.
ഗുണമേൻമയേറെയുണ്ടെന്നുളളതാണ് ഈ വിത്തുകളുടെ സവിശേ ഷത. ഒരു വിത്തിന് ഒരു രൂപ നിരക്കിൽ ആയിരം വിത്തുകൾ വാ ങ്ങി നട്ടു.  ചാണകവും വേപ്പിൻപിണ്ണാക്കും കലർത്തി 20 ദിവസം സൂക്ഷിച്ച ശേഷം തയ്യാറാകുന്ന ഫ്ലെറി ലായനി നേർപ്പിച്ചാണ് വളമാ യി നൽകികൊണ്ടിരിക്കുന്നത്. പുല്ല് തഴച്ചുവളർന്ന് പാകമായപ്പോ ൾ ആവശ്യക്കാർ നിരവധി പേർ തേടിയെത്തി.  പാകമായ പുല്ല് ഒരു കിലോഗ്രാമിന് 75 പൈസാ നിരക്കിൽ എടുക്കാമെന്നറിയിച്ച നാട്ടിലെ തന്നെ ഒരു ഫാം ഉടമയുമായി കരാറായി.
ഫാമിലെ ജീവനക്കാരെത്തി പുല്ല് ചെത്തിയെടുത്ത് കെട്ടുകളാക്കി തൂക്കം പ്രകാരം വില നിശ്ചയിച്ചു കൊണ്ടുപോകും. ഒരു കെട്ട് പു ല്ല് 1000-1500 കിലോ വരെയുണ്ടാകും.  ചെത്തിയെടുക്കുന്ന പുല്ലി ൻറ്റെ മൊത്തം വില ജോസിൻറ്റെ അക്കൗണ്ടിലേക്ക് മാസാന്ത്യത്തിൽ ലഭിക്കും. മാസം പതിനായിരത്തിന് മുകളിൽ തുക കിട്ടുന്നുണ്ടെന്ന് ജോസ് പറയുന്നു. രോഗം കാര്യമായി ബാധിക്കില്ലന്നുളളതാണ് തീറ്റ പ്പുല്ല് കൃഷിയിലെ പ്രത്യേകത.
ചുറ്റുമുളള കളകൾ പറിച്ചുകളയുകയും വേണം. പുൽച്ചെടികൾ പൂത്താൽ തീറ്റയാക്കാനാവില്ല. പൂക്കുന്നതിന് മുമ്പുളള പാകമാ കലാണ് ചെത്തി തീറ്റയാക്കാൻ അനുയോജ്യം. ആയുർവേദ ഡോ ക്ടറായ ഭാര്യ ശാലിനിയാണ് ജോസിനൊപ്പം പുല്ലുകളുടെ വളർ ച്ചയെ പരിപാലിക്കുന്നത്. ജോസിൻറ്റെ ഫോൺ നമ്പർ: 9447333651.