വായിക്കാൻ പുസ്തകങ്ങളുണ്ട്… മുറിയില്ല : യുവാവ് പ്രതിഷേധിച്ചത് പഞ്ചായത്ത് ഓഫിസിന് മുന്നിലിരുന്ന് കവിത ചൊല്ലി.
എരുമേലി : വായനാദിനത്തിൽ വായനക്കായി യുവാവ് നടത്തിയ പ്രതിഷേധം വേറിട്ടതായി. എരുമേലി പഞ്ചായ ത്ത് ഓഫിസിന് മുന്നിൽ കവിത ആലപിച്ചായിരുന്നു നാട്ടു കാരനും പൊതുപ്രവർത്തകനുമായ പ്രപ്പോസ് ലില്ലിഗാർ ഡനിൽ ലൂയിസ് ഡേവിഡിൻറ്റെ ഒറ്റയാൾപ്രതിഷേധം. 18 വർഷം മുമ്പ് ലൈബ്രറിയായി പണികഴിപ്പിച്ച കെട്ടിടത്തി ലാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നതെന്നും എ ന്നാൽ ലൈബ്രറിക്ക് സൗകര്യം ഒരുക്കിയിട്ടില്ലന്നും ലൂയി സ് ഡേവിഡ് ആരോപിച്ചു.
1999 ഒക്ടോബർ 22ന് മന്ത്രി ഉദ്ഘാടനം ചെയ്ത വായന ശാല കെട്ടിടത്തിൽ നിന്ന് ഓഫിസ് മാറ്റി ലൈബ്രറിയാക്ക ണമെന്നാവശ്യപ്പെട്ട് പരാതി ഫ്രണ്ട് ഓഫിസിൽ നൽകിയ ശേഷമായിരുന്നു പ്രതിഷേധം.  വായനാ ദിനത്തിൽ രാവി ലെ പ്രകാശനം ചെയ്ത എരുമേലി സ്വദേശി കവി കെ പി ഓതറയുടെ കവിത പഞ്ചായത്ത് ഓഫിസിന് മുന്നിലെ പടികളിലിരുന്ന് വായിച്ചാണ് ലൂയിസ് പ്രതിഷേധിച്ചത്.
അതേസമയം പരാതിയിലും പ്രതിഷേധത്തിലും കഴമ്പി ല്ലന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നു. ഓഫിസിനോട് ചേർന്ന് മികച്ച നിലയിൽ വായനശാല പ്രവർത്തിക്കുന്നു ണ്ട്. കെട്ടിടം പൂർണമായി ലൈബ്രറിയാക്കിയാൽ പഞ്ചാ യത്ത് ഓഫിസ് എവിടെ പ്രവൽത്തിക്കുമെന്ന് ഭരണസമി തി ചോദിക്കുന്നു.