മുണ്ടക്കയം: മുണ്ടക്കയം മുളങ്കുന്നിലെ വാണിയപുരയക്കൽ വീട് അനുഗ്രഹത്തിന്റെ നിമിഷത്തിനായി ഒരുങ്ങി. അഭിഷിക്തനാകാനൊരുങ്ങുന്ന നിയുക്ത കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയക്കൽ കൂടുംബ വീട്ടിലെത്തി പിതാവിന്റെ അനുഗ്ര ഹം തേടി. അനുഗ്രഹ നിമിഷത്തിലേക്ക് പടികയറാനൊരുങ്ങുന്ന ബിഷപ്പിന് ആശംസ യുമായി കുടുംബ വീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. വെള്ളി യാഴ്ച രാവിലെ മാതൃ ഇടവകയായ നിർമല ഗിരി സെന്റ് ആന്റണീസ് ദേവാലയ ത്തിൽ എത്തി കുർബാനയർപ്പിച്ച ശേഷമമാണ് വീട്ടിലേക്ക് എത്തിയത്.

നിയുക്ത മെത്രനെ സ്വീകരിക്കുന്നതിനായി പിതാവും സഹോദരങ്ങളും കുടുംബ വീട്ടി ലെത്തിയിരുന്നു. സീറോ മലബാർ സഭ വലിയൊരു ദൗത്യമാണ് എൽപ്പിച്ചിരിക്കുന്നത്. സഹായിക്കുക, ശുശ്രൂഷിക്കുക എന്ന ദൗത്യവുമായിട്ടാണ് ഈ പദവിയെ കാണുന്ന തെ ന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയക്കൽ പറഞ്ഞു. മുളങ്കുന്ന് എന്ന ഗ്രാമീണ മേഖല യിൽ നിന്നും പുതിയ ശുശ്രൂഷ മേഖലയിലേക്ക് ഉയർത്തപ്പെടുമ്പോൾ എല്ലാ മത വിഭാ ഗങ്ങളുമായി സാഹോദര്യം പുലർത്തുന്ന, മറ്റുള്ളവർക്കായി ശുശ്രൂഷ ചെയ്യുന്നതിനാ യി ഈ ദൈവാനുഗ്രഹത്തെ മാറ്റിയെടുക്കുമെന്നും അദേഹം പറഞ്ഞു. വീട്ടിലെ പ്രാർ ത്ഥനകൾക്ക് ശേഷം പിതാവിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് പിതവ് രൂപതാ കാര്യാലയത്തിലേക്ക മടങ്ങിയത്.

മകന് ലഭിച്ചിരിക്കുന്ന പദവിയെ ദൈവത്തിന്റെ ദാനമായി കാണുന്നുവെന്ന് നിയുക്ത മെത്രാന്റെ പിതാവ് വാണിയപ്പുരയ്ക്കൽ തോമസ് പറഞ്ഞു. ദൈവ ഭക്തിയിലും ഭയത്തിലും ചെറുപ്പം മുതലെ വളർന്നതിന്റെ അനുഗ്രഹമാണ് ഇപ്പോൾ ലഭിച്ചിരിക്കു ന്നതെന്നും പിതാവ് പറഞ്ഞു. വാണിയപ്പുരയ്ക്കൽ തോമസ് ഏലിയാമ്മ ദമ്പതികളു ടെ 9 മക്കളിൽ എട്ടാമത്തെ മകനാണ് ഫാ. സെബാസ്റ്റ്യൻ. മുണ്ടക്കയം സെന്റ് ലൂയിസ് എൽ.പി. സ്‌കൂൾ, പെരുവന്താനം സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ എന്നിവിടങ്ങളി ൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പൊടിമറ്റം മേരിമാതാ മൈനർ സെമിനാരി, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരിയിൽ നിന്നും ഫിലോസഫി, തിയോളജി പഠനങ്ങൾക്കുശേഷം 1992 ഡിസംബർ 30ന് മാർ മാത്യു വട്ടക്കുഴി പിതാവിൽ നിന്നും പൗരോഹിത്വം സ്വീകരിച്ചു. 
കട്ടപ്പന ഫൊറോനപളളിയിൽ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യനിയമനം. രൂപതാ യുവദീപ്തിയുടെ ഡയറക്ടർ, പഴയകൊരട്ടി പളളിയിൽ അഡീഷ്ണൽ വികാരി, രൂപത വിവാഹ കോടതിയിൽ ജഡ്ജ്, രൂപത വിവാഹ കോടതിയുടെ ജുഡീഷ്യൽ വികാരി, പൂമറ്റം, ചെന്നാകുന്ന്, മുളങ്കുന്ന് വികാരിയായും സേവനമനു ഷ്ടിച്ചിട്ടുണ്ട്. റോമിലെ സാന്താക്രോസ് യൂണിവേഴ്സിറ്റിയിൽ നിന്നും കാനൻ നിയമ ത്തിൽ ഡോക്ടറേറ്റും ‘ജൂറിസ് പ്രൂഡൻസിൽ’ ഡിപ്ളോമയും എടുത്തു. സീറോമലബാ ർ മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ കൂരിയായുടെ വൈസ് ചാൻസലറായും ചുമതല വഹിച്ചിട്ടുണ്ട്. മാത്യു, ജോസഫ്, തോമസ്, ഫാ.ജോർജ്ജ് വാണിയപ്പുര (യു.എസ്.എ.), അക്കമ്മ, അവിരാച്ചൻ, മേരി, ആന്റണി എന്നിവർ സഹോദരങ്ങളാണ്.