13ന് സ്വിച്ച് ഓൺ : എരുമേലിയിൽ 63 കോടിയുടെ പദ്ധതിയിൽ ജലവിതരണമാകു ന്നു…
എരുമേലി : ശബരിമല തീർത്ഥാടനകാലത്തിന് മുമ്പെ പുതിയ പദ്ധതിയിലൂടെ എരുമേ ലി ടൗണിൽ വെളളം നൽകുമെന്ന വാക്ക് പാലിച്ച് ചരിത്രം കുറിക്കാനൊരുങ്ങുന്നു ജല അഥോറിറ്റി. പദ്ധതി നിർമാണം തുടങ്ങിയ ശേഷം കഴിഞ്ഞ തീർത്ഥാടന സീസണുകളിൽ വെളളം നൽകുമെന്ന് പല തവണ വാക്ക് മാറ്റിപ്പറഞ്ഞിട്ടുളള ജല അഥോറിറ്റി ഇത്തവ ണ ഇത് അങ്ങനെയല്ലന്ന് ഉറപ്പിച്ചു പറയുന്നു. മുക്കൂട്ടുതറ ട്രീറ്റ്മെൻറ്റ് പ്ലാൻറ്റിലും പെരുന്തേനരുവിക്കടുത്ത് പമ്പ് ഹൗസിലും വൈദ്യുതി കണക്ഷൻ കഴിഞ്ഞ ദിവസം അനുവദിച്ചു.
ഇപ്പോൾ വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഒൻപത് ഉപരിതല ടാങ്കുകളിലും മൂന്ന് ഭൂതല ടാങ്കുകളിലുമായി എരുമേലി പഞ്ചായ ത്തിലും ശബരിമല തീർത്ഥാടകർക്കും കൊല്ലമുള, വെൺകുറിഞ്ഞി, നൂറേക്കാട്, ഓലക്കുളം ഉൾപ്പടെ വെച്ചുച്ചിറ പഞ്ചായത്തിലുമാണ് വെളളം നൽകുക. പൈപ്പ് ലൈനുകളുടെ നീളം മൊത്തം 250 ൽ പരം കിലോമീറ്ററുകളുണ്ടാകും. നിരവധി വൈത രണികൾ താണ്ടിയാണ് പദ്ധതിയുടെ പ്രവർത്തനം ഇപ്പോൾ ആദ്യഘട്ടമെങ്കിലും ആരം ഭിക്കാനായിരിക്കുന്നത്. 1982 ൽ ഇസഹാഖ് കുരിക്കൾ എംഎൽഎ അധ്യക്ഷനായ നിയമസഭാ സമിതിയാണ് പദ്ധതി നടപ്പിലാക്കാൻ ശുപാർശ ചെയ്തത്. ഇത് പിന്നീട് പലപ്പോഴായി സർവേ നടത്തലും എസ്റ്റിമേറ്റെടുക്കലും മാത്രമായി മാറുകയായിരുന്നു.
അൽഫോൺസ് കണ്ണന്താനം എംഎൽഎ യായിരിക്കെ എൽഡിഎഫ് ഭരണം അവസാ നിക്കുമ്പോഴാണ് പദ്ധതി ബജറ്റിലുൾപ്പെടുത്തി പ്രഖ്യാപിച്ചത്. തുടർന്ന് വന്ന യുഡി എഫ് സർക്കാർ ഫണ്ടും ഭരണാനുമതിയും നൽകി നിർമാണം തുടങ്ങുകയായിരുന്നു. ഇപ്പോൾ ഈ സർക്കാരിൻറ്റെ കാലത്താണ് പദ്ധതിയിലൂടെ ആദ്യഘട്ട ജലവിതരണം ആരംഭിക്കാനാകുന്നത്. തുടക്കത്തിൽ 53 കോടി ആയിരുന്ന ഫണ്ട് ഇപ്പോൾ 63 കോടിയിലെത്തി നിൽക്കുന്നു. നിർമാണത്തിനിടെ പൈപ്പുകൾ കുഴിച്ചിടുന്നത് തടഞ്ഞ് എതിർപ്പുയർന്നിരുന്നു. കൽക്കത്തയിൽ നിന്നുമെത്തിച്ച പൈപ്പുകൾ ഗുണനിലവാര പരിശോധനയിൽ പൊട്ടിയതോടെ ഇവ മാറ്റേണ്ടി വന്നു.
ഇതിനിടെ പെരുന്തേനരുവിയിലെ മറ്റ് കുടിവെളള പദ്ധതികളെ ഈ പദ്ധതി പ്രതികൂല മായി ബാധിക്കുമെന്നാരോപിച്ച് ഹൈക്കോടതിയിൽ കേസ് ആയതോടെ നിർമാണം നിലച്ചു. കോടതി കേസ് തളളിയതോടെ നിർമാണം തുടർന്നപ്പോൾ പ്രശ്നം വൈദ്യുതി യായി. പമ്പ് ഹൗസിനും പ്ലാൻറ്റിനും കൂടിയ അളവിൽ വൈദ്യുതി കിട്ടാൻ സബ് സ്റ്റേഷൻ വേണമായിരുന്നു. കനകപ്പലത്ത് സബ് സ്റ്റേഷൻ പൂർത്തിയായതോടെ പ്ലാൻറ്റി ലെ വൈദ്യുതി പ്രശ്നത്തിന് പരിഹാരമായി. പമ്പ് ഹൗസിൽ വൈദ്യുതി കിട്ടണമെങ്കി ൽ ചെറുകിട ജല വൈദ്യുതി നിലയവും ഡാമും പൂർത്തിയാകാതെ പറ്റില്ലെന്നായി.
മറ്റൊരു സാധ്യതയായ റാന്നിയിൽ നിന്നും ലൈൻ വലിക്കലിന് മൂന്ന് കോടി ചെലവിട ണമെന്ന് അറിഞ്ഞതോടെ ഡാമും സബ്സ്റ്റേഷനും പൂർത്തിയാകാനുളള കാത്തിരുപ്പാ യി. ഇത് രണ്ടുമായപ്പോൾ വൈദ്യുതി വിതരണം ചെയ്യാൻ മറ്റൊരു സബ്സ്റ്റേഷൻ കൂടി നിർമിക്കുന്നത് വരെയായി കാത്തിരുപ്പ്. ദിവസങ്ങൾക്കുളളിൽ സബ് സ്റ്റേഷനിൽ വൈദ്യുതി ലഭ്യമാകുന്നതോടെ പമ്പ് ഹൗസിലും വൈദ്യുതിയെത്തും. ഇതോടെ പമ്പാന ദിയിലെ വെളളം പമ്പ് ഹൗസിലെ കിണറിൽ നിന്നും ആറര കിലോമീറ്ററുകളകലെ ഡിഐ പൈപ്പുകളിലൂടെ എംഇഎസ് കോളേജിനടുത്ത് നൂറ് ലക്ഷം ലിറ്റർ പ്രതിദിന ശുദ്ധീകരണ ശേഷിയുളള പ്ലാൻറ്റിലെത്തും.
ഇവിടെ ശുദ്ധീകരിക്കുന്ന വെളളം എരുമേലി ടൗണിലേക്ക് കനകപ്പലത്തെ രണ്ട് ടാങ്കുക ളിലും നേർച്ചപ്പാറയിലെ ടാങ്കിലും സംഭരിച്ച് വിതരണപൈപ്പുകളിലൂടെ ഒഴുകിതുട ങ്ങും.