മുക്കൂട്ടുതറ : വയോധികർക്ക് മരുന്നും ചികിത്സയും അവകാശബോധവൽക്കരണവും പകർന്നു ലീഗൽ സർവീസസ് അഥോറിറ്റി മാതൃകയായി. എലിവാലിക്കര പാരിഷ് ഹാളിലാണ് കാഞ്ഞിരപ്പളളി താലൂക്ക് ലീഗൽ സർവീസസ് അഥോറിറ്റി ലീഗോ-മെഡി ക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. മുതിർന്ന പൗരൻമാരെ പൊന്നാടയണിയിച്ച് ആദരിച്ചു.
വാർധക്യരോഗങ്ങൾക്ക് അലോപ്പൊതി, ആയുർവേദ വിഭാഗങ്ങളിലെ പത്ത് ഡോക്ട ർമാരുടെ നേതൃത്വത്തിൽ പരിശോധനയും മരുന്ന് വിതരണവും നടത്തി. ഫിസിയൊ തെറാപ്പി ചികിത്സ സംബന്ധിച്ച് പരിശീലന ക്ലാസും സംഘടിപ്പിച്ചിരുന്നു. വൃദ്ധജനങ്ങ ൾക്ക് നിയമം നൽകുന്ന പരിരക്ഷയും അവകാശങ്ങളും വിശദീകരിച്ച് ക്ലാസ് നടത്തി.
ക്യാമ്പിൻറ്റെ ഉത്ഘാടനം കാഞ്ഞിരപ്പളളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് റോഷൻ തോമസ് നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡൻറ്റ് സാജൻ കുന്നത്ത്, പഞ്ചാ യത്ത് വൈസ് പ്രസിഡൻറ്റ് ഗിരിജ, വാർഡംഗം പി എ ഇർഷാദ്, നിഷാന്ത്, സോജാ ബേബി തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ.എം കെ അനന്തൻ, അഭിരാജ് എന്നിവർ ക്ലാസ് നയിച്ചു.