‘ ഞാന്‍ ഇപ്രാവിശ്യത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച മാനിടംകുഴി വാര്‍ഡിലെ പ്രതിനിധാനം ചെയ്യുന്ന ജന പ്രതിനിധിയാണ്. കഴിഞ്ഞ തവണ നമ്മുടെ മുന്‍പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധാനം ചെയ്ത വാര്‍ഡാണിത്. ഞാന്‍ മെമ്പറായി വാര്‍ഡില്‍ കടന്ന് ചെന്നപ്പോള്‍ അവിടെ പ്രതിനിധീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങള്‍ പലതാണ്’.
ഇത് ഹൃദയാഘതത്തെത്തുടര്‍ന്ന് അന്തരിച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം കൃഷ്ണ കുമാരി ശശികുമാര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിക്കും ജില്ലാ കമ്മിറ്റിക്കും അയച്ച പരാതിയുടെ ആദ്യ വരികളാണ്. 2017 മെയ് പതിനഞ്ചിന് കൃഷ്ണ കുമാരി ശശികുമാര്‍ നല്‍കിയ പരതിയുടെ പകര്‍പ്പ് കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സിന് ലഭിച്ചു. കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയംഗവും മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ കൃഷ്ണകുമാരി ശശികുമാര്‍ ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.മുന്‍ പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുവാന്‍ ശ്രമം നടത്തിയതായും കത്തില്‍ പറയുന്നു. ഓശാന മൗണ്ട് കുടിവെള്ള പദ്ധതിയ്ക്കായി തന്നോട് ആലോചിക്കാതെ പണി എഗ്രിമെന്റ് ചെയ്യുന്നതിന് മുമ്പായി നേതാവ് പമ്പ് കടം വാങ്ങി തന്നെ കടക്കാരിയാക്കിയതായും. ഇതിന്റെ തുകയായ ഒരു ലക്ഷം രൂപ മാസങ്ങള്‍ക്ക് മുമ്പാണ് കൊടുത്ത് കടം തീര്‍ത്തതെന്നും കത്തില്‍ പറയുന്നു.
ആക്കാട്ട് കോളനിയില്‍ കുടിവെള്ളമെത്തിക്കുന്നതിനായി തന്റെ ശ്രമങ്ങള്‍ക്ക് എതിരായി നില്‍ക്കുകയും കുടിവെളള പദ്ധതിക്കെതിരെ മണ്ഡലം പ്രസിഡന്റ് പരസ്യമായി എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനായി തന്റെ ജീവിതം തന്നെ നല്‍കേണ്ടി വന്നതായും കത്തില്‍ പറയുന്നു. കഴിഞ്ഞ 15 വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന തൊണ്ടുവേലിക്കോളനിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കിയതും തന്നോടുള്ള ശത്രുതയ്ക്ക് ഇടയാക്കി. മുന്‍ കാലങ്ങളിലെ പല പദ്ധതികളും ഇത് വരെ നടപ്പിലാക്കിയിട്ടില്ല.
ഇത് സംബന്ധിച്ച് ഒരുപാട് പരാതികളാണ് ലഭിച്ചിരിക്കുന്നത്. വിവിധ പദ്ധതികള്‍ക്കായി നേതാവ് ലക്ഷങ്ങള്‍ പിരിച്ചെടുത്തതായും കത്തില്‍ പറയുന്നു. വാര്‍ഡിലെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഒരോ വികസന പ്രവര്‍്ത്തനങ്ങള്‍ക്കും രൂപം നല്‍കുന്നത്.എന്നാല്‍ ഈ നേതാവ് വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ തനിക്കെതിരെ വിദ്വോഷം കുത്തി നിറച്ചതായും കത്തില്‍ പറയുന്നു.
ബൂത്ത് യോഗങ്ങള്‍ തന്നെ അറിയിക്കാതെ നടത്തി. യോഗങ്ങളില്‍ തനിക്കെതിരെ വ്യക്തിഹത്യ ചെയ്യുന്നതരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തി തന്നെ മാനസീക സമ്മര്‍ദത്തിലാക്കി. നേതാവിനെ സ്ഥാനത്ത് നിന്ന് മാറ്റുകയോ തന്നെ പഞ്ചായത്തംഗത്തില്‍ നിന്ന് രാജി വയ്ക്കാന്‍ അനുവധിക്കുകയോ ചെയ്യണമെന്നും കത്തില്‍ പറയുന്നു.
തനിക്കും തന്റെ കുടുംബത്തിനുമുണ്ടാകുന്ന അപര്യാഹരമായ കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയാവുക.ും എനിക്ക് എന്റെ ജീവന്‍ തന്നെ വിലയായി നല്‍കേണ്ടി വരും എന്ന് അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.