എരുമേലി : ശമ്പളത്തിൽ നിന്ന് ആയിരം രൂപ കൊണ്ട് ആദിവാസി കുടുംബത്തിന് കി ടപ്പാടമൊരുക്കാൻ മുപ്പത് വനപാലകർ മുന്നിട്ടിറങ്ങിയപ്പോൾ നാട്ടിലെ സുമനസുക ളും ഒപ്പമെത്തി. സർക്കാർ നല്ല വീട് അനുവദിക്കുന്നത് വരെ ഇനി ശാരദക്കും മൂന്ന് പെൺമക്കൾക്കും മഴ നനയാതെ സുരക്ഷിതമായി കഴിയാം. കാരുണ്യത്തിൻറ്റെ ഈ ന ല്ല മാതൃക പകരുന്നത്  പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ്.
മുക്കടയിലെ കോളനി അവസാനിക്കുന്ന വനാതിർത്തിയിലുളള കുന്നിൻചെരുവിലെ ഓലക്കുടിലിൽ പട്ടിണിയും ദുരിതങ്ങളുമായി കഴിഞ്ഞ ശാരദക്കും മൂന്ന് പെൺമക്ക ൾക്കുമാണ് താൽക്കാലിക വീട് ഒരുങ്ങുന്നത്. വാർഡംഗം ജയശ്രീ ഗോപിദാസ് നിർമാ ണ പ്രവർത്തനങ്ങൾ ഉത്ഘാടനംചെയ്തു. ഏതാനും ദിവസങ്ങൾക്കുളളിൽ നിർമാണം പൂർത്തിയാകുമെന്ന് പണികൾക്ക് നേതൃത്വം നൽകുന്ന ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ രതീഷ് പറഞ്ഞു.
മഴയിൽ ചോർന്നൊലിച്ചിരുന്ന ഓലപ്പുര പൊളിച്ചുമാറ്റിയ വനപാലകർ പിക്കാസും മൺവെട്ടികളുമായി മണ്ണെടുത്ത് മാറ്റി നിരപ്പാക്കി. കല്ലുകൾ ശേഖരിച്ച് കയ്യാലയും വീ ടിന് തറയും നിർമിച്ചു. പണികൾ നടത്താൻ നാട്ടുകാരുമുണ്ടായിരുന്നു. കതകുംകട്ടിള യും ജനാലയും വീട്ടുപകരണങ്ങളുമൊക്കെ സൗജന്യമായി നൽകാൻ സുമനസുകളെ ത്തി. രാത്രിയിലും വിടിൻറ്റെ പണികൾ പുരോഗമിക്കുകയാണ്. ഇരുമ്പ് പൈപ്പുകൾ കോൺക്രീറ്റിലുറപ്പിച്ച് ടിൻ ഷീറ്റുകൾ മേൽക്കൂരയാക്കിയാണ് നിർമാണം.
മുറികളും അടുക്കളയുംഒപ്പം നിർമിക്കുന്നുണ്ട്. ബലവത്തായ അടച്ചുറപ്പോടുകൂടിയ വീട് പൂർത്തിയാകുന്നതോടെ ശാരദയുടെ മകൾ ഐശ്വര്യക്ക് ജോലി ഏർപ്പാടാക്കാനു ളള ശ്രമത്തിലാണ് വനപാലകർ. മൂന്നിലും നഴ്സറിയിലും പഠിക്കുന്ന ഇവരുടെ മക്ക ളുടെ പഠനത്തിനും കുടുംബത്തിൻറ്റെ ഉപജീവനത്തിനും ഉതകുന്ന ജോലി സുമനസുക ളാരെങ്കിലും കനിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞയിടെ പെരുമ്പാമ്പിനെ പിടിക്കാൻ പോയപ്പോഴാണ്  പൊളിഞ്ഞുവീഴാറായ ഓലക്കുടിലിൽ പട്ടിണിയും ദുരിതങ്ങളുമാ യി മല്ലിടുന്ന നാലംഗ പട്ടിക വർഗ കുടുംബത്തിൻറ്റെ ദുരിതം വനപാലകർ നേരിൽ കണ്ടത്.
പാമ്പിനെ ഭയന്ന് കഴിഞ്ഞ കുടുംബം മാസങ്ങളായി പട്ടിണിയിലും ദുരിതത്തിലുമാണെ ന്ന് അറിഞ്ഞതോടെ വനപാലകരുടെ നേതൃത്വത്തിൽ ജനകീയ സഹായ പ്രവർത്തനങ്ങ ൾ ആരംഭിച്ചതാണ് ഇപ്പോൾ വീട് നിർമാണത്തിലേക്കെത്തിയിരിക്കുന്നത്.