എരുമേലി : പെരുമ്പാമ്പിനെ പിടിക്കാനെത്തിയ വനപാലകർ കണ്ടത് ആദിവാസി കു ടുംബം അനുഭവിക്കുന്ന നരകയാതനയുടെ സങ്കട കാഴ്ച.    അടച്ചുറപ്പില്ലാത്ത ചോർ ന്നൊലിക്കുന്ന കീറിപ്പൊളിഞ്ഞ ഓലഷെഡ്ഡിൽ ഇല്ലായ്മകൾക്കും പട്ടിണിക്കുമൊപ്പം പെരുമ്പാമ്പിനെയും ഭയന്ന് കഴിയുകയായിരുന്നു അമ്മയും മകളും രണ്ട് കൊച്ചു പെ ൺകുട്ടികളും.
പാമ്പിനെ പിടിക്കാനായില്ലെങ്കിലും മനസിലുടക്കിയ ആദിവാസികുടുംബത്തിൻറ്റെ ദൈ ന്യതയെ അവിടെ ഉപേക്ഷിച്ച് മലയിറങ്ങിയില്ല വനപാലകർ. അവർ കുടുംബത്തെ ജീ പ്പിൽ കയറ്റി ഫോറസ്റ്റ് ഓഫിസിലെത്തിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതോ ടെ അതുവരെ ഫയലിലുറങ്ങിയ കുടുംബത്തിൻറ്റെ അപേക്ഷകളിൽ നടപടികൾ തുട ങ്ങി. ഒപ്പം സുരക്ഷിതമായ വീട് നിർമിക്കാൻ തീരുമാനമായി. മുക്കട കോളനി അവ സാനിക്കുന്ന മലഞ്ചെരുവിൽ വനത്തിനോട് ചേർന്ന് നാല് സെൻറ്റ് സ്ഥലത്ത് കഴിയുന്ന പട്ടിക വർഗ മലവേടർ കുടുംബമാണ് കടുത്ത പട്ടിണിയിലും ദുരിതത്തിലും കഴിഞ്ഞി രുന്നത്.
65 കാരിയും രോഗിയുമായ  കിഴക്കേടത്ത് ശാരദയും മകൾ ഐശ്വര്യയും ഇവരുടെ മക്കളായ അഞ്ച് വയസുകാരി ഭാനുപ്രിയ, എട്ട് വയസുകാരിയും മൂന്നാം ക്ലാസ് വി ദ്യാർത്ഥിനി രാജലക്ഷ്മി എന്നിവരുൾപ്പെട്ട കുടുംബമാണ് രണ്ട് വർഷം മുമ്പ് നാല് സെ ൻറ്റ് സ്ഥലം വാങ്ങി താമസമാക്കിയത്. അപേക്ഷകൾ നൽകിയിട്ടും പട്ടിക വർഗ വകു പ്പിൻറ്റെയോ പഞ്ചായത്തിൻറ്റെയോ ഭവന ധനസഹായങ്ങൾ ലഭിച്ചിരുന്നില്ല. നിർധന രായ ഇവർ ചെറിയ ഷെഡ് നിർമിച്ച് താമസമാക്കുകയായിരുന്നു.
ഇരുപതിനായിരം രൂപ നൽകി വാങ്ങിയ നാല് സെൻറ്റ് സ്ഥലം സ്വന്തം പേരിലാക്കി കിട്ടിയതുമില്ല. എരുമേലി എം ഇ എസ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥി കളാണ് കഴിഞ്ഞയിടെ ശൗചാലയം നിർമിച്ചു നൽകിയത്. വീട്ടുജോലിയിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനവും നാട്ടുകാരുടെ കനിവിൽ കിട്ടുന്ന അന്നവുമായിരുന്നു ജീവനോ പാധി. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്യുമ്പോൾ നനഞ്ഞ് കുതിർന്ന് വെളളം ഒഴുകി പടർന്ന കുടിലിൽ ഇവർ ആധിയോടെ കഴിയുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഭീതി വിതച്ച് പെരുമ്പാമ്പുമെത്തിയത്. രാത്രി ഉറങ്ങാതിരുന്ന കുടുംബം പിറ്റേന്ന് രാവിലെ മണിമല പോലിസ് സ്റ്റേഷനിൽ അഭയം തേടിയെത്തിയോ ടെയാണ് പാമ്പിനെ പിടിക്കാൻ വനപാലകരെത്തിയത്. പ്ലാച്ചേരി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ രതീഷിൻറ്റെ നേതൃത്വത്തിലെത്തിയ വനപാലകർ കുടുംബത്തിൻറ്റെ ദയനീയാവസ്ഥ കണ്ട് ഫോറസ്റ്റ് ഓഫിസിലേക്ക് കൂട്ടിക്കൊണ്ടു വന്ന് ഭക്ഷണവും വ സ്ത്രങ്ങളും പലവ്യജ്ഞനങ്ങളും വനപാലകർ സമാഹരിച്ച തുകയും നൽകി.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അഭിജിത്, വനിതാ സിവിൽ ഫോറസ്റ്റ് ഓഫിസർമാരായ റൂഡി രാജു, അജ്ഞലി എന്നിവരുടെ നേതൃത്വത്തിൽ അക്ഷയ കേന്ദ്രത്തിൽ ഇവരെ എ ത്തിച്ച് ആധാർ എടുത്ത് നൽകി. കഴിഞ്ഞയിടെ ഒരു ദിവസം മൊത്തം അക്ഷയകേന്ദ്ര ത്തിൽ കാത്തിരുന്നിട്ടും കിട്ടാതിരുന്ന ആധാർ ആണ് വനപാലകരെത്തിയപ്പോൾ അതി വേഗം നടപടികളായി കിട്ടിയത്.  മണിമല വില്ലേജ് ഓഫിസിൽ നിന്നും മാസങ്ങളായി കിട്ടാതിരുന്ന ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റും വാങ്ങി നൽകി.
കെഎസ്ഇബി സെക്ഷൻ ഓഫിസിലും ഇവരെ എത്തിച്ച് വൈദ്യുതിക്കുളള അപേക്ഷ നൽകി. വീട് റെഡിയായാലുടൻ സൗജന്യമായി വൈദ്യുതി നൽകാമെന്ന് ഉറപ്പും ലഭി ച്ചു.  മണിമല ഗ്രാമപഞ്ചായത്ത് ഓഫിസിലും ഇവരുമായി വനപാലക സംഘമെത്തി. ലൈഫ് പാർപ്പിട പദ്ധതിയിൽ നേരത്തെ നൽകിയ അപേക്ഷയിൽ നടപടികളൊന്നുമാ യില്ലായിരുന്നു. വനപാലകർ ഇടപെട്ടതോടെ മുൻഗണന നൽകി ഉടനെ വീട് അനുവദി ക്കാമെന്നുറപ്പായി. പട്ടിക വർഗ വികസന വകുപ്പുമായി ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ രതീഷും ബന്ധപ്പെട്ട് കുടുംബത്തിൻറ്റെ ദയ നീയ സ്ഥിതിയറിയിച്ചിരുന്നു.
 വകുപ്പിൻറ്റെ ആനുകൂല്യങ്ങൾ അനുവദിക്കാമെന്ന് അധികൃതർ അറിയിച്ചു. സർക്കാ രിൻറ്റെയോ ഇതര വകുപ്പുകളുടെയോ ഭവന പദ്ധതി ലഭിക്കുന്നത് വരെ സുരക്ഷിത മായി കഴിയാൻ  കുടുംബത്തിന് താൽക്കാലിക വീട് നിർമിച്ചു നൽകാനുളള ശ്രമത്തി ലാണിപ്പോൾ വനപാലകർ. സഹായങ്ങൾ വാഗ്ദാനം ചെയ്ത് നാട്ടിലെ സുമനസുക ളും ഒപ്പമുണ്ട്. ദുരിതങ്ങളുടെ നടുവിൽ നിന്ന് സാന്ത്വനം പകർന്നെത്തിയ രക്ഷയുടെ കരങ്ങൾക്ക് കുടുംബത്തിൻറ്റെ നന്ദിയത്രയും നിറകണ്ണുകളായി ഒഴുകികൊണ്ടിരിക്കു ന്നു.