പ്ലാച്ചേരിയിലെ വനപാലകര്‍ നിര്‍ധന കുടുംബത്തിന് നിര്‍മിച്ച വീടിന്റ്റെ താക്കോല്‍ കൈമാറി. പാമ്പിനെ പിടിക്കാന്‍ മുക്കടയിലെ കോളനിയുടെ അവസാനമുളള കുന്നിന്‍ ചെരുവിലെത്തിയപ്പോഴാണ് പ്രായമായ അമ്മയും യുവതിയായ മകളും ഇവരുടെ ര ണ്ട് കൊച്ച് പെണ്‍മക്കളും പട്ടിണിയും കഷ്ടപ്പാടുകളുമായി പൊട്ടിപ്പൊളിഞ്ഞ ഓലപ്പു രയില്‍ കഴിയുന്നത് വനപാലകര്‍ കണ്ടത്. ഇവര്‍ക്ക് ആധാര്‍ കാര്‍ഡ്,വൈദ്യുതി കണ ക്ഷന്‍, പഞ്ചായത്തില്‍ നിന്നുളള ഭവന പദ്ധതി എന്നിവയ്ക്ക് ഇവരെ കൂട്ടിയെത്തി ഓഫി കളില്‍ വനപാലകര്‍ അപേക്ഷകള്‍ നല്‍കി. 
തുടര്‍ന്നാണ് 30 വനപാലകര്‍ ശമ്പളത്തില്‍ നിന്നും ആയിരം രൂപ വീതമിട്ട് മുപ്പതിനാ യിരവും നാട്ടുകാരുടെ സഹായത്തോടെയും താല്‍കാലിക വീട് നിര്‍മിച്ചു നല്‍കിയത്. സര്‍ക്കാര്‍ ഇവര്‍ക്ക് വീട് നല്‍കുന്നത് വരെ സുരക്ഷിതമായി കഴിയാന്‍ ഈ സ്‌നേഹ വീട് വനപാലകര്‍ സമര്‍പ്പിക്കുകയായിരുന്നു. ഔദ്യോഗിക ജോലിയിലും സമൂഹത്തി ന് തങ്ങളാലാകുന്ന സഹായം ചൊരിയുന്ന പ്ലാച്ചേരി ഡപ്യൂട്ടി റെയിഞ്ചോഫിസര്‍ രതീ ഷിനും സഹപ്രവര്‍ത്തകര്‍ക്കും എത്ര നന്ദി പറഞ്ഞാലും അത് ഒരിക്കലും അധികമാകി ല്ല. 
ആ നിര്‍ധന കുടുംബത്തിന് അല്ലലില്ലാതെ കഴിയാന്‍ സുമനസുകള്‍ ഒരു വരുമാനമാര്‍ഗ മോ ജോലിയോ നല്‍കിയാല്‍ നാലംഗ കുടുംബത്തിന് അത് പ്രതീക്ഷകളുടെ ലോകം തു റക്കും.ആരെങ്കിലും സന്മനസോടെ അതിന് തയ്യാറായാല്‍ വലിയ പുണ്യമാകും. അതി ന് താല്‍പര്യമുളളവര്‍ പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസില്‍ ബന്ധപ്പെട്ടറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൊട്ടിഘോഷമോ പബ്ലിസിറ്റിയോ ഇല്ലാതെ വീടിന്റ്റെ താക്കോല്‍ വനപാലകര്‍ കൈമാറി മാതൃകയായി.