കാഞ്ഞിരപ്പള്ളി: പേട്ട കവലയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കാറിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്.വെളുപ്പിന് നാലു മണി യോടെയാണ് സംഭവം.

കോട്ടയത്തിന് പോകുകയായിരുന്ന കട്ടപ്പന വള്ളക്കടവ് സ്വദേശിക ളായ സ്മിത (37 ) ഇവരുടെ ഭര്‍ത്താവ് പുതുപറമ്പില്‍ ശേഖര്‍(40) ഇവരുടെ മകന്‍ ബിനീഷ് (17) സ്മിതയുടെ സഹോദരങ്ങളായ അറ യ്ക്കല്‍ കുന്നേല്‍ പ്രജീഷ് (27) അരവിന്ദ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.രാവിലെ കനത്ത മഞ്ഞ് ആയതിനാല്‍ വഴി കാണാന്‍ പറ്റാതിരുന്നതാണ് അപകടത്തിന് കാരണം.
പരിക്കേറ്റ ഇവരെ ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയി ലെ ചികിത്സക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.