ഫിഫ അണ്ടർ 17 ലോകകപ്പിനെ ആവേശത്തോടെ വരവേല്ക്കാനൊരുങ്ങി കേരളം. ലോകകപ്പ് മത്സരത്തിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളംവൺ മില്ല്യൺ ഗോൾ പരിപാടി സംഘടിപ്പിച്ചു.ജനപ്രതിനിധികളും വിദ്യാർത്ഥികളും അടക്കം നിരവധി പേ ർ ഗോളടിച്ച് മത്സരത്തെ വരവേറ്റു.കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ എ.കെ ജെ എം സ്കൂളിലും, സെന്റ് ഡൊമിനിക് സ് സ്കൂളിലും പരിപാടി സംഘടി പ്പിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ ഷക്കീല നസീർ എ.കെ ജെ എം സ്കൂളിൽ പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പാൾ ഫാദർ സാൽവിൻ ജെ അഗസ്റ്റിൻ, വൈസ് പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റിൻ പീടികമലയിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, പഞ്ചായത്തംഗങ്ങളായ റിജോ വാളന്തറ, ചാക്കോച്ചൻ ചുമപ്പുങ്കൽ, സജിൻ വട്ടപ്പള്ളി, റെജി ഒ വി, ടോംസ് ആന്റണി,നസീമ ഹാരിസ്  എസ് ഐ എ എസ് അൻസിൽ എന്നിവർ നേതൃത്വം നൽകി.